Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിക്കാനീര്‍ » കാലാവസ്ഥ

ബിക്കാനീര്‍ കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ നീളുന്നതാണ് ഇവിടുത്തെ വേനല്‍. വേനല്‍ക്കാലം യാത്രയ്ക്ക് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. താര്‍ മരുഭൂമിയില്‍ സ്ഥിതിചെയ്യുന്ന ഇവിടെ വേനലില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുക. 28 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാറുണ്ട് വേനല്‍ക്കാലത്ത്.

മഴക്കാലം

ജൂലൈ മുതല്‍ നവംബര്‍ വരെയാണ് മഴക്കാലം. 26-44 സെന്റീമീറ്ററോളം മഴയാണ് ഇവിടെ പൊതുവേ ഉണ്ടാകാറുള്ളത്. ശക്തമായ മഴയുണ്ടാകാറില്ല, മഴയത്ത് യാത്രചെയ്യാനിഷ്ടമുള്ളവര്‍ക്ക് ഈ സമയം തിരഞ്ഞെടുക്കാവുന്നതാണ്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. ഈ സമയമാണ് ബിക്കാനീര്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ഈ സമയത്ത് ചൂട് 23 ഡിഗ്രി സെല്‍ഷ്യസിനപ്പുറം പോകാറില്ല. രാത്രികാലങ്ങളില്‍ താപനില 5 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുമുണ്ട്. ഇക്കാലത്ത് യാത്രചെയ്യുമ്പോള്‍ തണുപ്പകറ്റാനുള്ള വസ്ത്രങ്ങള്‍ കരുതേണ്ടതാണ്.