Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിലാസ്പൂര്‍ » കാലാവസ്ഥ

ബിലാസ്പൂര്‍ കാലാവസ്ഥ

കൃഷിക്കനുയോജ്യമായ കാലാവസ്ഥയാണ് ബിലാസ്പൂരിലേതെന്ന് പറയാം.വേനല്‍ക്കാലത്ത് കൊടുംചൂടും മഞ്ഞുകാലത്ത് മിതമായ തണുപ്പും മഴക്കാലത്ത് കുറഞ്ഞ മഴയുമാണ്ഇവിടെ അനുഭവപ്പെടുന്നത്.നെല്ല് ,ഗോതമ്പ്,കരിമ്പ്,കോട്ടണ്‍ തുടങ്ഹിയവയാണ് ഇവിടത്തെ പ്രധാന വിളകള്‍... കൃഷിയ്ക്ക് മാത്രമല്ല പൊതുവേ വ്യവസായങ്ങള്‍ക്കും യോജിച്ച കാലാവസ്ഥയാണ് ബിലാസ്പൂരില്‍ അനുഭവപ്പെടുന്നത്.

വേനല്‍ക്കാലം

വേനല്‍ക്കാലങ്ങളില്‍ കനത്തചൂടും വരള്‍ച്ചയുമാണ് ബിലാസ്പൂരില്‍ അനുഭവപ്പെടുന്നത്. അന്തരീക്ഷ താപനില 45 ഡിഗ്രിസെല്‍ഷ്യസ് വരെ ഉയരുന്ന ഇക്കാലത്ത് ഈര്‍പ്പവും വളരെയധികം കൂടാറുണ്ട്.മാര്‍ച്ച് പകുതി മുതല്‍ തുടങ്ങി ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്നതാണ് ഇവിടത്തെ വേനല്‍ക്കാലം.പൊടി വഹിക്കുന്ന കൊടുങ്കാറ്റുകള്‍ ഈ സമയങ്ങളില്‍ ഇവിടെ സാധാരണമാണ്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് ബിലാസ്പൂരിലെ മഴക്കാലം. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണാണ് ഇവിടെ അധികവും ലഭിക്കുന്നത്. അതേസമയം പടിഞ്ഞാറന്‍ ഭാഗത്തെ കാലാവസ്ഥാ വ്യതിയാനങ്ങളുടേ ഭാഗമായി ഇവിടെ മഞ്ഞുകാലങ്ങളിലും ചിലയിടങ്ങളില്‍ മഴ ലഭിക്കാറുണ്ട്. മണ്‍സൂണില്‍ നിന്നും മഞ്ഞുകാലത്തിലേക്ക് കാലാവസ്ഥ മാറുന്ന ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ പൊതുവേ നല്ല അന്തരീക്ഷമായിരിക്കും.വര്‍ഷം 58 സെന്‍റിമീറ്റര്‍ മഴയാണ് ഇവിടെ ലഭിക്കുന്നത് . അത് തന്നെ ജില്ലയിലുടനീളം ലഭിക്കാറുമില്ല.കൃത്യമായി മഴ ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ക്ക് കുഴല്‍ക്കിണറുകളേയും ജലസേചന പദ്ധതികളേയും ആശ്രയിക്കുന്നുണ്ട്. 

ശീതകാലം

നവംബര്‍ മുതല്‍ മാര്‍ച്ച് വരെ നീണ്ടു നില്‍ക്കുന്ന മഞ്ഞുകാലത്ത് ബിലാസ്പൂരില്‍ പൊതുവേ മിതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. 10 ഡിഗ്രി സെല്‍ഷ്യസാണ് ഇക്കാലത്ത് ഇവിടെ അനുഭവപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനില.