Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബിര്‍

 ബിര്‍- ഇന്ത്യയിലെ പാരഗ്ലൈഡിങ് സ്വര്‍ഗ്ഗം

10

ഹിമാലയത്തിന്റെ താഴ്‌വരയില്‍ കിടക്കുന്ന ഹിമാചല്‍ പ്രദേശ് കാഴ്ചകളുടെ അക്ഷയഖനിയാണ്. അധികം ഉയരത്തിലുള്ള സ്ഥലങ്ങളും സൂചിമരക്കാടുകളും മഞ്ഞുമൊന്നും അനുഭവിയ്ക്കാത്തവരെ സംബന്ധിച്ച് ഹിമാചല്‍ നവ്യാനുഭവമായിരിക്കും. ഭൂപ്രകൃതിയുടെ കാര്യത്തിലും സംസ്‌കാരത്തിന്റെ കാര്യത്തിലുമെല്ലാം ഏറെ വ്യത്യസ്തമാണ് ഹിമാചല്‍ പ്രദേശ്. ഹിമചലിലെ പ്രധാനപ്പെട്ടൊരു ടൂറിസം കേന്ദ്രമാണ് ബിര്‍. ടിബറ്റില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് ബിര്‍ നിവാസികളില്‍ ഏറെയും. ബുദ്ധമതവുമായി ബന്ധപ്പെട്ട ഒട്ടേറെ ആശ്രമങ്ങളും പാഠശാലകളുമെല്ലാം ഇവിടെയുണ്ട്. ഡീര്‍ പാര്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട്, ധര്‍മ്മാലയ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ ഇവയില്‍ ചിലതാണ്.

അഭയാര്‍ത്ഥികളുടെ നാട്, അല്ലെങ്കില്‍ ബുദ്ധമതകേന്ദ്രം എന്നുള്ള വിശേഷണങ്ങള്‍ക്കെല്ലാം അപ്പുറമാണ് ബിര്‍ സഞ്ചാരികള്‍ക്കൊരുക്കുന്ന സാധ്യതകള്‍. സാഹസികപ്രിയര്‍ കൂടിയായ സഞ്ചാരപ്രിയര്‍ തീര്‍ച്ചയായും എത്തിയിരിക്കേണ്ട സ്ഥലമാണ് ബിര്‍. സാഹസിക വിനോദങ്ങളാണ് ബിറിലെ പ്രധാനപ്പെട്ട ആകര്‍ഷണം. ഇന്ത്യയുടെ പാരഗ്ലൈഡിങ് തലസ്ഥാനമെന്നാണ് ബിറിനെ വിശേഷിപ്പിക്കാറുള്ളത്. ഒട്ടേറെ പാരഗ്ലൈഡിങ് കേന്ദ്രങ്ങളുണ്ട് ഇവിടെ.

എല്ലാവര്‍ഷവും ഒക്ടോബര്‍ മാസത്തില്‍ ടൂറിസം വകുപ്പ്, സിവില്‍ ഏവിയേഷന്‍ വിഭാഗം, ഹിമാചല്‍ പ്രദേശിലെ സര്‍ക്കാര്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കാറുള്ള പാരഗ്ലൈഡിങ് പ്രി വേള്‍ഡ് കപ്പില്‍ പങ്കെടുക്കാനും കാണാനുമായി ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന പ്രധാനപ്പെട്ടൊരു പാരഗ്ലൈഡിങ് മത്സരമാണ് ഇത്. ലോകത്തിന്റെ പലഭാഗത്തുനിന്നായി പാരഗ്ലൈഡിങ് പ്രിയര്‍ ഇവിടെയെത്താറുണ്ട്.

ഹാങ്-ഗ്ലൈഡിങ് എന്ന വിനോദമാണ് മറ്റൊന്ന്. 1980കളിലാണ് ഈ വിനോദത്തിന് പ്രചാരം ലഭിച്ചുതുടങ്ങിയത്. അടുത്തകാലത്തായി ഇതിന് വമ്പന്‍ പ്രചാരമാണ് ലഭിയ്ക്കുന്നത്. 1984 മുതല്‍ ഇതുവരെ ബിര്‍ അന്താരാഷ്ട്രതലത്തിലും ദേശീയ തലത്തിലുമുള്ള 3 ഹാങ് ഗ്ലൈഡിങ് മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. ഹിമാചലിലെ ടൂറിസം വകുപ്പ് എല്ലാവര്‍ഷവും ഹാങ് ഗ്ലൈഡിങില്‍ പരിശീലനവും നല്‍കിവരുന്നുണ്ട്.

ചിക്ലിങ് ഗോംപ, ബിര്‍ ടീ ഫാക്ടറി, ടിബറ്റന്‍ കോളനി എന്നിവയെല്ലാം സന്ദര്‍ശനയോഗ്യമായ സ്ഥലങ്ങളാണ്. പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും ബിര്‍ കാഴ്ചയുടെ വിരുന്നാണ്. വളരെ എളുത്തപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് ഹിമാചല്‍. പത്താന്‍ കോട്ടാണ് അടുത്തുള്ള വിമാനത്താവളം. ഇവിടേയ്ക്ക് ബിറില്‍ നിന്നും 150 കിലോമീറ്ററാണ് ദൂരം. ദില്ലിയിലാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. പത്താന്‍കോട്ടുതന്നെയാണ് ബിറിന് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനും സ്ഥിതിചെയ്യുന്നത്. ചണ്ഡിഗഡ്, ദില്ലിതുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ബിറിലേയ്ക്ക് ബസ് സര്‍വ്വീസുകളുമുണ്ട്. വര്‍ഷത്തില്‍ എല്ലാകാലത്തും സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലമാണ് ബിര്‍. ശീതകാലത്ത് അല്‍പം തണുപ്പ് കൂടുമെങ്കിലും ശീതകാലത്തിലെ ബിര്‍ അനുഭവം മനോഹരം തന്നെയായിരിക്കും.

ബിര്‍ പ്രശസ്തമാക്കുന്നത്

ബിര്‍ കാലാവസ്ഥ

ബിര്‍
19oC / 66oF
 • Sunny
 • Wind: E 15 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബിര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ബിര്‍

 • റോഡ് മാര്‍ഗം
  ദില്ലി, ചണ്ഡിഗഡ് എന്നിവിടങ്ങളില്‍ നിന്നും ബിറിലേയ്ക്ക് ബസ് സര്‍വ്വീസുണ്ട്, ബസിലാണ് യാത്രചെയ്യുന്നതെങ്കില്‍ ഹിമാചലിലെ പ്രകൃതിസൗന്ദര്യം കൂടുതല്‍ ആസ്വദിക്കാന്‍ കഴിയും. ദില്ലിയില്‍ നിന്നും ഇവിടേയ്ക്ക് ബസില്‍ യാത്രചെയ്യാന്‍ ആളൊന്നിന് 300 രൂപമുതലാണ് ചാര്‍ജ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  പത്താന്‍കോട്ട് റെയില്‍വേ സ്‌റ്റേഷനിലാണ് ബിറിലേയ്ക്ക് പോകേണ്ടവര്‍ ഇറങ്ങേണ്ടത്. ജമ്മു, ദില്ലി, അമൃത്സര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേയ്ക്ക് തീവണ്ടികളുണ്ട്. റെയില്‍വേസ്‌റ്റേഷനില്‍ നിന്നും ടാക്‌സികളില്‍ ബിറിലേയ്ക്ക് പോകാം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  പത്താന്‍കോട്ട് വിമാനത്താവളമാണ് ബിറിന് അടുത്തുള്ളത്. ഇവിടേയ്ക്ക് 150 കിലോമീറ്ററാണ് ദൂരം. ദില്ലി, കുളു എന്നിവിടങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്. പത്താന്‍കോട്ടുനിന്നും ടാക്‌സിയില്‍ ബിറിലേയ്ക്ക് യാത്രചെയ്യാം. ബിറിന് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം ദില്ലിയിലാണ്. ദില്ലിയില്‍ നിന്നും ബിറിലേയ്ക്ക് 511 കിലോമീറ്ററുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Jun,Mon
Return On
25 Jun,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
24 Jun,Mon
Check Out
25 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
24 Jun,Mon
Return On
25 Jun,Tue
 • Today
  Bir
  19 OC
  66 OF
  UV Index: 6
  Sunny
 • Tomorrow
  Bir
  17 OC
  62 OF
  UV Index: 6
  Partly cloudy
 • Day After
  Bir
  15 OC
  59 OF
  UV Index: 6
  Partly cloudy