Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബിഷ്ണുപുര്‍

ബിഷ്ണുപുര്‍ - ചതുപ്പുനിലങ്ങളിലൂടെ പോകാം, മാനുകളോട് കൂട്ടുകൂടാം

13

മഹാവിഷ്ണുവിന്റെ വാസസ്ഥാനമായ് അറിയപ്പെടുന്ന ബിഷ്ണുപുര്‍ , കുംഭഗോപുര മാതൃകയില്‍ ചുട്ട കളിമണ്ണ് കൊണ്ടുണ്ടാക്കിയ ക്ഷേത്രങ്ങളാലും അത്യപൂര്‍വ്വവും വംശനാശ ഭീഷണി നേരിടുന്ന ഡാന്‍സിംങ് ഡീര്‍ എന്ന മാനുകളുടെ പ്രകൃത്യാലുള്ള ആവാസ കേന്ദ്രം എന്ന നിലയിലും പ്രസിദ്ധമാണ്. മണിപ്പൂരിന്റെ ആത്മീയ, സാംസ്ക്കാരിക കേന്ദ്രമെന്നാണ് ബിഷ്ണുപൂരിനെ വിശേഷിപ്പിക്കുന്നത്. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയായ് സ്ഥിതിചെയ്യുന്ന ഈ പട്ടണത്തിന്റെ പൂര്‍വ്വനാമം ലും ലാങ് ടോങ് എന്നായിരുന്നു. ജില്ലയുടെ ആസ്ഥാനപട്ടണം എന്ന പ്രാധാന്യവും ഈ പ്രദേശത്തിനുണ്ട്. സേനാപതി ജില്ലയും വെസ്റ്റ് ഇംഫാല്‍ ജില്ലയുമാണ് ബിഷ്ണുപുരിന്റെ വടക്ക്ഭാഗത്ത്. പടിഞ്ഞാറ് ചുരാചാന്ദ് ജില്ലയും തെക്ക് കിഴക്കായി ചന്ദേല്‍ ജില്ലയും കിഴക്ക് ഥോബല്‍ ജില്ലയും ഇതിന് അതിരുകളിടുന്നു. തങ് ജരോക് നദി ഒഴുകുന്നത് ഈ പട്ടണത്തിലൂടെയാണ്. ബിഷെന്‍പുര്‍ എന്നും ഈ പട്ടണം അറിയപ്പെടാറുണ്ട്.

ബിഷ്ണുപുരിനകത്തും ചുറ്റുമുള്ള സഞ്ചാരകേന്ദ്രങ്ങള്‍

നൃത്തം ചെയ്യുന്ന മാന്‍ എന്നറിയപ്പെടുന്ന സങ്കായി മാനുകളുടെ സ്വാഭാവിക വസതിയാണ് ബിഷ്ണുപുര്‍ . കിഴക്കെ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക് ടാക് ജലാശയത്തിന്റെ തെക്കേ മേഖലയിലാണ് ഈ അപൂര്‍വ്വയിനം മാനുകള്‍ മരുവുന്നത്. ഈ ജില്ലയില്‍ തന്നെയുള്ള കെയ്ബുള്‍ ലംജാവോ നാഷണല്‍ പാര്‍ക്കിലെ സംരക്ഷിത മേഖലയിലാണ് സങ്കായി മാനുകളെ ഇപ്പോള്‍ കാണാനാവുക.

ഈ നാഷണല്‍ പാര്‍ക്കില്‍ വേറെയും വിശിഷ്ട ജന്തുജാലങ്ങള്‍ വസിക്കുന്നുണ്ട്. ഹോഗ് ഡീര്‍ അതിലൊന്നാണ്. കുതിച്ച് ചാടി ഓടുന്ന മാന്‍ പ്രകൃതിയില്‍ നിന്ന് വ്യത്യസ്തമായി പന്നിയെ പോലെ തലകുനിച്ചാണ് ഇവ സഞ്ചരിക്കുന്നത്. കൂടാതെ, വാട്ടര്‍ ഫോള്‍ എന്ന നീര്‍പക്ഷികളെയും ഇവിടെ കാണാം. ബിഷന്‍പുര്‍ ജില്ലയില്‍ വളരെ പ്രസിദ്ധവും പ്രാധാന്യമര്‍ഹിക്കുന്നതുമായ സഞ്ചാരകേന്ദ്രമാണ് ഈ ദേശീയോദ്യാനം. മനോഹരമായ ലോക് ടാക് തടാകവുമായി ചേര്‍ന്ന് കിടക്കുന്നതിനാല്‍ നയനാഭിരാമമാണ് ഈ പാര്‍ക്ക്.

ഐ.എന്‍ .എ. സ്മാരക സമുച്ചയം, ആ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ നേതാജി സുഭാഷ് ചന്ദ്രബോസിന് സമര്‍പ്പിതമാണ്. സ്വാതന്ത്ര്യ സമര പോരാളിയായിരുന്ന സുഭാഷ് ചന്ദ്രബോസിനെയും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെയും കുറിക്കുന്ന ചരിത്രാവശിഷ്ടങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കായല്‍ പരപ്പില്‍ പൊന്തിക്കിടക്കുന്ന ചതുപ്പ് നിലങ്ങളില്‍ തഴച്ച് വളരുന്ന സസ്യജാലങ്ങള്‍ ഈ കായലിന് പച്ചനിറം നല്‍കിയിട്ടുണ്ട്. കായലോരങ്ങളില്‍ ചെറുതും വലുതുമായ നിരവധി ഗ്രാമങ്ങളുടെ ഉപജീവനത്തിന് നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നത് ഈ ചതുപ്പ് നിലങ്ങളാണ്. ഇവയില്ലായിരുന്നെങ്കില്‍ ഈ ഗ്രാമീണരുടെ ജീവിതം പ്രയാസപൂര്‍ണ്ണമായേനെ.

ബിഷ്ണുപൂരിലെ ജനങ്ങളും സംസ്ക്കാരവും

ഇവിടത്തെ ജനസംഖ്യയില്‍ ഭൂരിഭാഗവും മീറ്റി വംശജരാണ്. ഹിന്ദുമതത്തിലെ വൈഷ്ണവശാഖയുടെ അനുയായികളാണിവര്‍ . ഇവരെ കൂടാതെ വേറെയും പ്രമുഖ ഗോത്രങ്ങള്‍ ഇവിടെയുണ്ട്. മീറ്റി പംഗല്‍ (മണിപ്പൂരി മുസ്ലിംകള്‍ ), നാഗാ, കബൂയി, ഗാങ്ടെ, കോം എന്നിവ അതില്‍ ഉള്‍പെടുന്നു. കൃഷിയാണ് ബിഷ്ണുപൂരിലെ ജനങ്ങളുടെ മുഖ്യ ഉപജീവന മാര്‍ഗ്ഗം. വര്‍ഷം മുഴുവന്‍ പലവിധത്തിലുള്ള ആഘോഷങ്ങള്‍ ഇവര്‍ കൊണ്ടാടാറുണ്ട്. ലായ് ഹരോബ ഉത്സവമാണ് അതില്‍ പ്രധാനം.

അതിപ്രാചീനകാല ദേവനായ തങ്ലിങ് ദേവനെ ആദരിച്ചുള്ള ഉത്സവമാണ് ലായ് ഹരോബ. എല്ലാ വര്‍ഷവും മെയ് മാസങ്ങളില്‍ കൊണ്ടാടാറുള്ള ഈ ആഘോഷവേളയില്‍ പങ്ക് കൊള്ളാന്‍ വിദൂരദിക്കുകളില്‍ നിന്ന് പോലും ആളുകള്‍ ഇവിടെ എത്താറുണ്ട്. ഈ ദേശത്തിന്റെ കുലദേവനായ തങ്ലിങ് ദേവന്റെ എബുദൌ തങ്ലിങ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ സഞ്ചാരികള്‍ മറക്കാറില്ല.

എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തില്‍ ആഘോഷിച്ച് വരാറുള്ള ചിരോബ ഉത്സവത്തിന് വീടുകളെല്ലാം പലവര്‍ണ്ണങ്ങളിലുള്ള ദീപങ്ങള്‍ കൊണ്ട് അലംകൃതമാവും. മീറ്റി വംശജരുടെ നവവത്സരത്തിന്റെ ആരംഭം കുറിക്കുന്ന വേള കൂടിയായതിനാല്‍ ചിരോബ ഉത്സവത്തിന് വര്‍ണ്ണപ്പൊലിമയേറും.

ഉത്തരേന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ആവേശപൂര്‍വ്വം കൊണ്ടാടാറുള്ള ഹോളിക്ക് സമാനമായി ഇവിടത്തുകാര്‍ ആഘോഷിക്കുന്ന ഉത്സവമാണ് യാവോശാങ്. അഞ്ച് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന ഈ മഹോത്സവം അത്യാര്‍ഭാടപൂര്‍വ്വമാണ് ഇവിടത്തുകാര്‍ ആഘോഷിക്കുന്നത്.

ബിഷ്ണുപൂരിന്റെ വശ്യമായ ചരിത്രം

ബിഷ്ണുപുര്‍ എങ്ങനെയാണ് മണിപ്പൂരിലെ ക്ഷേത്രനഗരമായത് എന്നതിനെ സംബന്ധിക്കുന്ന ഒരുപാട് ചരിത്രശകലങ്ങളുണ്ട്. ആ കഥകളൊക്കെയും രസാവഹമാണ്. 1467 ഏ.ഡി. യില്‍ ഈ പ്രദേശം ഭരിച്ചിരുന്ന ക്യാമ രാജാവിന് പോങ് വംശജരുമായി ഉറ്റ സൌഹൃദമുണ്ടായിരുന്നു. അവരുമായിച്ചേര്‍ന്ന് ഇദ്ദേഹം ശാന്‍ വംശത്തിലെ കയാങിനെ ആക്രമിച്ച് കീഴടക്കി. വിജയത്തില്‍ സംപ്രീതനായ പോങ് രാജാവ് മഹാവിഷ്ണുവിന്റെ ഒരു വിഗ്രഹം ക്യാമ രാജാവിന് പാരിതോഷികമായി നല്‍കി. ഈ വിഗ്രഹമാണ് ഇപ്പോഴും ലും ലാങ് ടോങില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. ഇത് മുതല്‍ക്ക് പട്ടണത്തിന് ബിഷ്ണുപുര്‍ എന്ന പേര് സിദ്ധിച്ചു. മഹാവിഷ്ണുവിന്റെ വസതി എന്നാണ് ഇതിനര്‍ത്ഥം. ഇതോട്കൂടിയാണ് വൈഷ്ണവപൂജ മണിപ്പൂരില്‍ സാര്‍വ്വത്രികമായത്.

ബിഷ്ണുപുര്‍ പ്രശസ്തമാക്കുന്നത്

ബിഷ്ണുപുര്‍ കാലാവസ്ഥ

ബിഷ്ണുപുര്‍
22oC / 71oF
 • Cloudy
 • Wind: SE 4 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബിഷ്ണുപുര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ബിഷ്ണുപുര്‍

 • റോഡ് മാര്‍ഗം
  ജില്ലയുടെ ജീവനാഡിയായ് വര്‍ത്തിക്കുന്ന നാഷണല്‍ ഹൈവേ 150, ബിഷ്ണുപുരിനെ ഇംഫാലുമായി ബന്ധിപ്പിക്കുന്നുണ്ട്. ഗുവാഹട്ടി വരെ എത്തുന്ന എന്‍ .എച്ച് 39 വഴിയും സില്‍ചറില്‍ നിന്ന് തുടങ്ങുന്ന എന്‍ .എച്ച്. 33 വഴിയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായും എന്‍ .എച്ച് 150 ബന്ധപ്പെടുന്നുണ്ട്. ചുരുക്കത്തില്‍ ജില്ലയിലെ എല്ലാ പ്രമുഖ നഗരങ്ങളെയും എന്‍ . എച്ച് 150 ഒരര്‍ത്ഥത്തില്‍ സ്പര്‍ശിക്കുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ജിരിബാം പട്ടണം വരെ വന്നെത്തുന്ന ഒരു നാരോഗേജ് റെയില്‍ പാത മാത്രമാണ് മണിപ്പൂരിലുള്ളത്. ഇക്കാരണത്താല്‍ ബിഷ്ണുപൂരിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം വന്നെത്താന്‍ ഉദ്ദേശിക്കുന്ന യാത്രക്കാര്‍ ആദ്യം ദിമാപുരില്‍ വരണം. ബിഷ്ണുപുരില്‍ നിന്ന് 236 കിലോമീറ്റര്‍ ദൂരെയാണിത്. ദിമാപുരില്‍ നിന്ന് ബിഷ്ണുപുരിലേക്ക് ടാക്സികള്‍ സുലഭമാണ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ബിഷ്ണുപൂരിലെ ആസ്ഥാനകാര്യാലയങ്ങളില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയുള്ള ഇംഫാല്‍ എയര്‍പോര്‍ട്ടാണ് ഏറ്റവും സമീപസ്ഥമായ വിമാനത്താവളം. ഡല്‍ഹി, ഗുവാഹട്ടി, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ നിന്ന് പ്രമുഖ എയര്‍ലൈനുകളെല്ലാം ഇംഫാലുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് സുഗമമായ റോഡ് ഗതാഗതം ഉള്ളതിനാല്‍ ബിഷ്ണുപുരിലേക്കുള്ള യാത്ര പ്രയാസകരമല്ല.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
17 Dec,Mon
Return On
18 Dec,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
17 Dec,Mon
Check Out
18 Dec,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
17 Dec,Mon
Return On
18 Dec,Tue
 • Today
  Bishnupur
  22 OC
  71 OF
  UV Index: 3
  Cloudy
 • Tomorrow
  Bishnupur
  11 OC
  51 OF
  UV Index: 1
  Moderate rain
 • Day After
  Bishnupur
  18 OC
  64 OF
  UV Index: 6
  Moderate or heavy rain shower