Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിഷ്ണുപുര്‍ » കാലാവസ്ഥ

ബിഷ്ണുപുര്‍ കാലാവസ്ഥ

മണ്‍സൂണിന് തൊട്ട് പുറകെയുള്ള സമയമാണ് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. പ്രത്യേകിച്ച് ഒക്ടോബറിനും ഫെബ്രുവരിക്കുമിടയില്‍ . വിന്ററിന് തുടക്കം കുറിക്കുന്ന സമയമായതിനാല്‍ ശരിയായ ചൂട്കുപ്പായങ്ങള്‍ കൂടെ കരുതേണ്ടതാണ്. മാര്‍ച്ച് വരെ ഇവിടെ തങ്ങുകയാണെങ്കില്‍ പ്രസിദ്ധമായ യവോശാങ് ഉത്സവത്തില്‍ പങ്ക് കൊള്ളാനും സന്ദര്‍ശകര്‍ക്ക് സൌഭാഗ്യം ലഭിക്കും.

വേനല്‍ക്കാലം

ചൂടുള്ളതും ആര്‍ദ്രവുമാണ് ബിഷ്ണുപുരിലെ വേനല്‍കാലം. ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കൂടിയ താപനില 34-35 ഡിഗ്രി സെല്‍ഷ്യസ് ആണ്. ബിഷ്ണുപുര്‍ സന്ദര്‍ശിക്കാന്‍ അത്രകണ്ട് അനുയോജ്യമല്ല ഈ സമയം. കൂടാതെ ഇവിടത്തെ മുഖ്യ ആകര്‍ഷണങ്ങളായ കെയ് ബുള്‍ ലംജാവോ നാഷണല്‍ പാര്‍ക്കും ലോക് ടക് തടാകവും വേനലില്‍ ഏറെ ആകര്‍ഷകമല്ല എന്നതും ഒരു കാരണമാണ്.

മഴക്കാലം

1200-1400 മില്ലി മീറ്ററാണ് ബിഷ്ണുപുരിലെ ശരാശരി വര്‍ഷപാതം. മണ്ണും പൊടിയും കഴുകിത്തുടച്ച് വൃക്ഷലതാദികളും കുന്നും മലകളും നവജീവന്‍ വീണ്ടെടുത്ത് സുന്ദരമാകുന്ന കാലമാണിത്. ലാക് ടോക് തടാകത്തിലെ പൊങിക്കിടക്കുന്ന ചതുപ്പ് നിലങ്ങള്‍ പുതിയ ഹരിതാവരണം അണിഞ്ഞ് മോഹനരൂപം കൈകൊള്ളുന്നതും ഇപ്പോഴാണ്.

ശീതകാലം

ശൈത്യകാലത്ത് മിതമായ തണുപ്പാണ് ബിഷ്ണുപൂരില്‍ അനുഭവപ്പെടാറുള്ളതെങ്കിലും ആവശ്യത്തിന് മുന്‍കരുതലുകള്‍ എടുത്തിരിക്കണം. ചില അവസരങ്ങളില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. അധികസമയവും ഏകദേശം 2 ഡിഗ്രി സെല്‍ഷ്യസ് തന്നെയാണ് താപനില. ശൈത്യകാലങ്ങളില്‍ റോഡിന്റെ അവസ്ഥ മെച്ചമായിരിക്കുമെന്നതിനാല്‍ ഈ സമയത്ത് ബിഷ്ണുപുര്‍ സന്ദര്‍ശനം തികച്ചും ഉചിതമാണ്.