Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബോധ്ഗയ » കാലാവസ്ഥ

ബോധ്ഗയ കാലാവസ്ഥ

ഒക്ടോബറിനും മാര്‍ച്ചിനുമിടയിലാണ് ബോധ്ഗയ സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം. പ്രസന്നമായ അന്തരീക്ഷം ഈ സമയത്ത് ഇവിടെ പ്രതീക്ഷിക്കാം. ക്ഷേത്രങ്ങളില്‍ ഹ്രസ്വകാല സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള സമയവും അഭികാമ്യമാണ്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെ തീക്ഷ്ണമായ ചൂടുള്ള വേനല്‍കാലമാണ്. 45 ഡിഗ്രി മുതല്‍ 47 ഡിഗ്രി സെത്ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കൂടിയ താപനില. പൊതുവെ അസഹ്യമാണ് ഇവിടത്തെ ചൂട്.

മഴക്കാലം

ഉഷ്ണമേഖലാ കാലാവസ്ഥ അനുഭവപ്പെടുന്ന ബോധ്ഗയയില്‍ മണ്‍സൂണ്‍ കാലത്ത് സമൃദ്ധമായി മഴ വര്‍ഷിക്കും. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മഴക്കാലത്ത് ശക്തമായ മഴയും ആര്‍ദ്രതയും ഇവിടെ അനുഭവപ്പെടാറുണ്ട്. ശാന്തവും പ്രസന്നവുമായ ഒരന്തരീക്ഷമാണ് ഇക്കാലത്തെ അനുകൂല ഘടകം.

ശീതകാലം

ഡിസംബറിനും ഫെബ്രുവരിക്കുമിടയിലെ ശൈത്യകാലം ബോധ്ഗയയിലെ മോഹനകാലമാണ്. താപനില 28 ഡിഗ്രിക്കും 4 ഡിഗ്രി സെത്ഷ്യസിനും ഇടയിലായിരിക്കും.