Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബൊക്കാരോ

ബൊക്കാരോ - വ്യാവസായിക നഗരം

22

1991 ല്‍ സ്ഥാപിതമായ ബൊക്കാരോ നഗരം ജാര്‍ഖണ്ഡ്‌ ജില്ലായിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. സമുദ്ര നിരപ്പില്‍ നിന്നും 210 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബൊക്കാരോയുടെ സ്ഥാനം ചോട്ടാ നാഗ്‌പൂര്‍ പീഠഭൂമിയിലാണ്‌. താഴ്‌വാരങ്ങളും അരുവികളും നിറഞ്ഞതാണ്‌ ഈ നഗരം. ഇന്ത്യയിലെ മുന്‍നിര വ്യാവസായിക നഗരങ്ങളില്‍ ഒന്നാണിത്‌. 2011ലെ കണക്കുകളനുസരിച്ച്‌ 2 ദശലക്ഷം ആണ്‌ ബൊക്കാരോയിലെ ജനസംഖ്യ.

ഏഷ്യയിലെ ഏറ്റവും വലിയ ഉരുക്ക്‌ നിലയം ബൊക്കാരോയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഇതിന്‌ പുറമെ മനോഹരമായ വിനോദ സഞ്ചാരകേന്ദ്രേം കൂടിയാണ്‌ ബൊക്കാരോ. സ്റ്റീല്‍ അതേറിറ്റി ഓഫ്‌ ഇന്ത്യ, ഭാരത്‌ റിഫാക്‌ടറീസ്‌ ലിമിറ്റഡ്‌, ഹിന്ദുസ്ഥാന്‍ സ്റ്റീല്‍വര്‍ക്‌സ്‌ കണ്‍സ്‌ട്രക്ഷന്‍, ദാമോദര്‍ വാലി കോര്‍പറേഷന്‍ തുടങ്ങി രാജ്യത്തെ നരിവധി പ്രമുഖ കമ്പനികളും ഇവിടെയുണ്ട്‌. ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും ബൊക്കാരോ ലഭ്യമാക്കുന്നുണ്ട്‌.

ബൊക്കാരോയിലെ കാലാവസ്ഥ

ദാമോദര്‍ നദിയുടെ തെക്കന്‍ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ബൊക്കാരോ നഗരത്തില്‍ പ്രശാന്ത്‌ മലനിരകള്‍,ഗംഗ നദി, സതന്‍പൂര്‍ എന്നിവയുണ്ട്‌. ബൊക്കാരോയിലെ ശൈത്യകാലം വളരെ തണുപ്പുള്ളതും വേനല്‍ക്കാലം കഠിനമായ ചൂടുള്ളതുമാണ്‌. ശൈത്യകാലത്ത്‌ 2 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴുന്ന താപനില വേനല്‍ക്കാലത്ത്‌ 45 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരാറുണ്ട്‌. ഒക്‌ടബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ തണുപ്പ്‌ കൂടുതലും മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയുള്ള കാലയളവില്‍ ചൂട്‌ കൂടുതലുമായിരിക്കും

എങ്ങനെ എത്തിച്ചേരാം

രാജ്യത്തെ പ്രധാന നഗരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ബൊക്കാരോയില്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേരാം. കൊല്‍ക്കത്ത,ഗര്‍ഗ്‌, കോയമ്പത്തൂര്‍, ന്യൂഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്‌, മുംബൈ, ലക്‌നൗ, ഗുവാഹത്തി, അമൃത്സര്‍,പാട്‌ന, വാരണാസി, വിശാഖപട്ടണം, തുടങ്ങി പ്രധാന നഗരങ്ങളുമായി ട്രയിന്‍ മാര്‍ഗം ബൊക്കാരോ ബന്ധപ്പെട്ടു കിടക്കുന്നു. നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള പ്രധാന റയില്‍വെ സ്റ്റേഷനില്‍ മെയില്‍/എക്‌സപ്രസ്സ്‌ ട്രയിനുകള്‍ നിര്‍ത്തും. ബസ്‌ വഴിയും ബൊക്കാരോയില്‍ എത്താം.ബൊക്കാറോയിലെ പ്രധാന ബസ്‌ സ്റ്റേഷനാണ്‌ നയമോര്‍. സെക്‌ടര്‍-9ലെ ബസന്തി മോര്‍, ചാസിലെ ധര്‍മശാല മോര്‍ എന്നിവയാണ്‌ മറ്റ്‌ രണ്ട്‌ പ്രധാന ബസ്‌ സ്റ്റേഷനുകള്‍.

ബൊക്കാരോയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ബൊക്കാരോയിലെ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉണ്ട്‌. ബൊക്കാരോ സ്റ്റീല്‍ പ്ലാന്റ്‌, ആണ്‌ ഇതില്‍ പ്രധാനം. മനോഹരമായ പിക്‌നിക്‌ കേന്ദ്രമായ ഗര്‍ഗധാമാണ്‌ മറ്റൊന്ന്‌. ബൊക്കാരോയിലെ വ്യവസായങ്ങള്‍ക്ക്‌ ജലം വിതരണം ചെയ്യുന്നത്‌ ഇവിടെ നിന്നുമാണ്‌.ബൊക്കാരോ ഇസ്‌പാറ്റ്‌ പുസ്‌തകാലയ, ജവഹര്‍ലാല്‍ നെഹ്‌റു ബയോളജിക്കല്‍ പാര്‍ക്‌, പുപുന്‍കി ആശ്രമം, ചാസ്‌, സിറ്റി സെന്റര്‍ , രാം മന്ദിര്‍, സിറ്റി പാര്‍ക്‌, ബൊക്കാരോ തെര്‍മല്‍, ഊര്‍ജനിലയങ്ങള്‍ എന്നിവയാണ്‌ ബൊക്കാരോയില്‍ കാണാനുള്ള മറ്റ്‌ സ്ഥലങ്ങള്‍.

ബൊക്കാരോ പ്രശസ്തമാക്കുന്നത്

ബൊക്കാരോ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബൊക്കാരോ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ബൊക്കാരോ

  • റോഡ് മാര്‍ഗം
    There is no route available in ബൊക്കാരോ
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    റെയില്‍വെ വഴി രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളുമായി ബൊക്കാരോ ബന്ധപ്പെട്ടു കിടക്കുന്നു.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബൊക്കാരോയ്‌ക്ക്‌ സമീപമുള്ള ആഭ്യന്തര വിമാനത്താവളം 105 കിലോമീറ്റര്‍ അകലെയുള്ള റാഞ്ചി വിമാനത്താവളമാണ്‌ . അന്തരാഷ്‌ട്ര വിമാനത്താവളം 336 കിലോമീറ്റര്‍ ദൂരത്തുള്ള കൊല്‍ക്കത്ത വിമാനത്താവളമാണ്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed