Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബൈന്ദൂര്‍ » കാലാവസ്ഥ

ബൈന്ദൂര്‍ കാലാവസ്ഥ

വേനല്‍ക്കാലം

കടല്‍ത്തീരമായതുകൊണ്ടുതന്നെ ഇവിടത്തെ വേനല്‍ക്കാലം അല്‍പം കടുപ്പം കൂടിയതാണ്. വേനലില്‍ ബൈന്ദൂര്‍ സന്ദര്‍ശിക്കുന്നത് അത്ര സുഖകരമാകില്ല. കടല്‍ത്തീരമാണ് പ്രധാന ലക്ഷ്യമെങ്കില്‍ ഉച്ചകഴിഞ്ഞ് വെയില്‍ മറയുന്നതുവരെ കാക്കേണ്ടിവരും. ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലാണ് കടുത്ത ചൂട് അനുഭവപ്പെടുന്നത്. ഈ സമയത്ത് 24 മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തും ചൂട്.

മഴക്കാലം

ഇവിടത്തെ മഴക്കാലവും കനത്തതാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബവര്‍ വരെയുള്ള കാലത്താണ് മഴയുണ്ടാകുന്നത്. മഴക്കാലത്ത് ബൈന്ദൂരില്‍ അധികമാളുകള്‍ എത്താറില്ല. എങ്കിലും മണ്‍സൂണ്‍ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുന്ന സ്ഥലമാണിത്. മഴയെന്ന റിസ്‌ക് പ്രശ്‌നമല്ലെങ്കില്‍ തീര്‍ച്ചയായും ഇവിടെയെത്തി മഴക്കാലത്തെ കടലും കടല്‍ക്കാറ്റും അനുഭവിക്കാം. എന്നാല്‍ കടലില്‍ ഇറങ്ങലും ബോട്ടുയാത്രയുമൊന്നും ഈ സമയത്ത് നടക്കില്ല എന്നുമാത്രം.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ജനുവരിവരെയുള്ള മാസത്തില്‍ മിതമായ കാലാവസ്ഥയാണ്. ഈ സമയത്ത് അന്തരീക്ഷം പ്രസന്നമായിരിക്കും കൂടുതല്‍ ചൂടുണ്ടാകില്ല. 22 ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരിക്കും ശരാശരി താപനില. രാത്രിയാകുമ്പോഴേയ്ക്കും നന്നായി തണുക്കുകയും ചെയ്യും. ഇക്കാലത്താണ് ഇവിടേയ്ക്ക് സന്ദര്‍ശകരുടെ വരവ് തുടങ്ങുന്നത്. ഓഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് ബൈന്ദൂര്‍ യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.