Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കലാന്‍ഗുട്ട് » കാലാവസ്ഥ

കലാന്‍ഗുട്ട് കാലാവസ്ഥ

ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ കഴിയുന്നതുവരെയുള്ള കാലത്താണ് ഏറ്റവും അധികം സഞ്ചാരികള്‍ ഗോവ സന്ദര്‍ശിക്കുന്നത്. മിതമായ അന്തരീക്ഷതാപവും പുതുവര്‍ഷത്തിന്റെ ആഘോഷവും ഇക്കാലത്ത് ഗോവയിലേക്ക്  ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് താരതമ്യേന കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 32 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നു. രാത്രികാലത്ത് 28 ഡിഗ്രി സെല്‍ഷ്യസാകും ചൂട്. മെയ് മാസത്തിലാണ് ചൂട് ഇവിടെ ഏറ്റവും കൂടുതലാകുക.

മഴക്കാലം

മഴക്കാലത്ത് ഗോവയിലെ ബീച്ചുകള്‍ നനഞ്ഞുകുതിര്‍ന്ന് ഉപയോഗശൂന്യമായിക്കിടക്കും. തീരത്തേക്കടുക്കുമ്പോള്‍ വെള്ളച്ചാലുകള്‍ രൂപപ്പെട്ടിരിക്കുന്നത് കാണാം. 28 ഡിഗ്രി സെല്‍ഷ്യസിനും 28 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകും ഇക്കാലത്ത് ഗോവയിലെ താപനില. രാത്രിയില്‍ ഇതിനേക്കാളും കുറവായിരിക്കും അന്തരീക്ഷ താപനില.

ശീതകാലം

മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് ഗോവയില്‍ എന്ന് പറയേണ്ടതില്ലല്ലോ. ഗോവന്‍ ബീച്ചുകളുടെ സൗന്ദര്യം ആശ്വദിക്കാന്‍ പറ്റിയ കാലമാണിത്.  16 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഗോവയില്‍ ഇക്കാലത്തെ താപനില. ശീതകാലത്ത് നിരവധി സഞ്ചാരികള്‍ ഗോവയിലെത്തുന്നു.