കലാന്‍ഗുട്ട്, ബാഗ ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായി അല്‍പെ കൂടി ശാന്തമാണ് കണ്ഡോലിം ബീച്ച്. എന്നാലോ എല്ലാവിധ ബീച്ച് കളികളും മറ്റ് ആക്ടിവിറ്റീസും ഇവിടെ സാധ്യമാണ് താനും. ഇത്തരത്തിലുള്ള ഇരട്ടമുഖമാണ് കണ്ഡോലിം ബീച്ചിന്റെ സവിശേഷത.
കൃത്യമായ ഒരു ബീച്ച് സെന്റര്‍ ഇല്ല എന്നുള്ളതാണ് കണ്ഡോലിം ബീച്ചിന്റെ പ്രത്യേകത. വളരെ കുറച്ച് റെസ്റ്റോറന്റുകളും ഷാക്സും മാത്രമാണ് ഇവിടെയുള്ളത്. ഉള്ള ഹോട്ടലുകളാവട്ടെ കീശയ്ക്ക് കനം കുറയാന്‍ സാധ്യതയുള്ളതുമാണ്. എന്നിരിക്കിലും ഇവിടെയത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലോ വിനോദത്തിനോ യാതൊരുവിധ കുറവുമില്ല. കരയില്‍നിന്നും ഏതാണ്ട് 100- 150 മീറ്റര്‍ അകലത്തിലായി റിവര്‍ പ്രിന്‍സസ് എന്ന കപ്പല്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കാണാം.
ഗോവയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ട് ഏതാണ്ട് 12 വര്‍ഷത്തോളമായി റിവര്‍ പ്രിന്‍സസ് ഈ കിടപ്പുതുടങ്ങിയിട്ടെന്നതാണ് കൗതുകം. 2000 ലാണ് റിവര്‍ പ്രിന്‍സസ് ഗോവയിലെത്തിയത്. സൂര്യസ്നാനം കഴിഞ്ഞ് കിടക്കുന്ന സഞ്ചാരികളെയും നിരവധി ഇവിടെ കാണാന്‍ സാധിക്കും. ബര്‍ദേസ് ബസ് സ്റ്റാന്‍ഡില്‍ നിന്നും അധികം ദൂരമില്ല കണ്ഡോലിം ബീച്ചിലേക്ക്. നഗരമധ്യമായ പനാജിയില്‍നിന്നും ഏകദേശം 15കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.