ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ് ചമ്പല്‍ വന്യജീവി സങ്കേതം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.
മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള വേനല്‍ക്കാലത്ത് താപനില 25 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ വ്യത്യാസപ്പെടും. താങ്ങാനാവാത്ത തരത്തില്‍ ഈ സമയത്ത് ചൂട് അനുഭവപ്പെടും. അതിനാല്‍ വേനല്‍ക്കാലത്ത് ഇവിടം സന്ദര്‍ശിക്കുന്നവര്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.
ശൈത്യകാലം നവംബറില്‍ ആരംഭിച്ച് മാര്‍ച്ചില്‍ അവസാനിക്കും. ഈ സമയത്തെ കൂടിയ താപനില 25 ഡിഗ്രി സെല്‍ഷ്യസ് ആണ്. ചില അവസരങ്ങളില്‍ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താഴും.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയമാണ് ഇവിടുത്തെ മഴക്കാലം. ആവശ്യത്തിന് മഴ ലഭിക്കുന്ന പ്രദേശമാണിത്.