Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചമ്പാനര്‍ » കാലാവസ്ഥ

ചമ്പാനര്‍ കാലാവസ്ഥ

ചൂടുള്ള വേനല്‍കാലവും മിതമായ ശൈത്യകാലവും അനുഭവപ്പെടുന്ന ശരാശരി ഇന്ത്യന്‍ കാലാവസ്ഥ തന്നെയാണ് ചമ്പാനറിലും. വേനല്‍കാലത്ത് ഇവിടം സന്ദര്‍ശിക്കല്‍ അത്ര ഉചിതമല്ല. ചമ്പാനര്‍  അവിസ്മരണീയമായ ഒരനുഭവമാക്കാന്‍ ശൈത്യകാലമാണ് നല്ലത്.

വേനല്‍ക്കാലം

45 ഡിഗ്രി സെന്‍റിഗ്രേഡ് വരെ താപനില ഉയരുന്ന വേനല്‍കാലത്ത് ഇവിടെ അസഹ്യമായ ചൂടായിരിക്കും. കുറഞ്ഞചൂട് 24 ഡിഗ്രി സെന്‍റിഗ്രേഡാണ്. പതിവ് പോലെ മെയ് തന്നെയാണ് പൊരിയുന്ന വേനല്‍ചൂടിന്‍റെ മാസം.

മഴക്കാലം

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണാണ് ചമ്പാനറില്‍ മഴയെത്തിക്കുന്നത്. ജൂണില്‍ തുടങ്ങി സെപ്റ്റംബര്‍ വരെയാണ് ഇവിടത്തെ വര്‍ഷകാലം. ഒക്ടോബറോടെ താപനില താഴ്ന്ന് തുടങ്ങും.

ശീതകാലം

താപനില കുറഞ്ഞ് 11 ഡിഗ്രി സെന്‍റിഗ്രേഡ് വരെ എത്തുന്ന ചമ്പാനറിലെ ശൈത്യകാലം ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്. ഈ സമയത്ത് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള കൂടിയ താപനില 31 ഡിഗ്രി സെന്‍റിഗ്രേഡാണ്. ഡിസംബറില്‍ തണുപ്പ് അല്‍പം കൂടുതലായിരിക്കും.