Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ചമ്പാനര്‍

ചമ്പാനര്‍  -  രാജകീയമായ അധിനിവേശം

30

ക്ഷത്രീയ പരമ്പരയായ ചവ്ദ രാജവംശത്തിലെ വനരാജ് ചവ്ദയാണ് ചമ്പാനര്‍  നഗരത്തിന്‍റെ സ്ഥാപകന്‍. തന്‍റെ മന്ത്രിയായ ചമ്പാരാജിന്‍റെ പേരില്‍ ഈ സ്ഥലത്തിന് നാമകരണവും ചെയ്തു. ഇവിടത്തെ ചുട്ടുപൊള്ളുന്ന പാറകള്‍ക്ക് ഛംപക് അഥവാ ചെമ്പകപ്പൂവിന്‍റെ ഇളം മഞ്ഞ നിറത്തോടുള്ള സാദൃശ്യമാണ് ഈ സ്ഥലനാമത്തിന് കാരണമെന്നും ആളുകള്‍ പറയുന്നുണ്ട്. ചൌഹാന്‍ കുലത്തിലെ ഖിചി രജപുത്രരാണ് പാവാഗഡ് കോട്ട പണിതത്.

പിന്നീട് മഹമൂദ് ബെഗ്ദ എന്ന പ്രസിദ്ധ ഭരണാധികാരി ഇത് പിടിച്ചടക്കുകയും മഹമൂദാബാദ് എന്ന് പേരിട്ട് തന്‍റെ തലസ്ഥാന നഗരമാക്കി അവരോധിക്കുകയും ചെയ്തു. നഗരം പുനര്‍നിര്‍മ്മിക്കുവാനും മോടികൂട്ടുവാനും 23 വര്‍ഷത്തെ ഭരണകാലത്തിനിടയ്ക്ക് ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. പിന്നീട് ഈ പ്രദേശം അധീനപ്പെടുത്തിയ മുഗള്‍ രാജാക്കന്‍മാര്‍ തലസ്ഥാനം അഹമ്മദാബാദിലേക്ക് മാറ്റി. ഇതോടെ ചമ്പാനറിന്‍റെ പ്രതാപം അസ്തമിക്കുകയും അവഗണിക്കപ്പെടുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന സര്‍വ്വേ പ്രകാരം ചമ്പാനറിന് അതിന്‍റെ പൂര്‍വ്വ സ്ഥിതി തിരികെ ലഭിച്ചു.

ഈ നഗര നിര്‍മ്മാണത്തില്‍ പ്രതിഫലിക്കുന്ന ആസൂത്രണ മികവും കലാചാതുരിയും കണ്ട് മനസ്സിലാക്കാന്‍ ഒരുപാട് ആളുകള്‍ ചമ്പാനറില്‍ വന്നെത്താറുണ്ട്. സന്ദര്‍ശകര്‍ക്ക് കാണാന്‍ ഒരുപാട് കാഴ്ചകളുണ്ട് ഇവിടെ. മസ്ജിദുകള്‍, സിക്കന്ദര്‍ ഷായുടെ കല്ലറ, ഹലോല്‍ പട്ടണം, സഖര്‍ ഖാന്‍ ദര്‍ഗ്ഗ, മകായ് കോത്താര്‍ എന്ന പഴയകാല ധാന്യപ്പുരകള്‍, മഹമൂദ് ബെഗ്ദയുടെ കോട്ട, ഹെലികാറ്റ് കിണര്‍, ബ്രിക് ടോംബ്, പാവാഗഡ് കോട്ട, പുരാതന ക്ഷേത്രങ്ങള്‍, പാവാഗഡ് കോട്ടയുടെ കവാടങ്ങള്‍, ജംബുഗോദ വന്യജീവി സങ്കേതം, കേവ്ദി പരിസ്ഥിതി വനം, ധന്‍പാരി പരിസ്ഥിതി വനം എന്നിവ ആ ശ്രേണിയിലെ ചിലത് മാത്രമാണ്.

2004 ല്‍ പൈതൃകസമ്പന്നമായ ചമ്പാനറിനെ ഒരു യുനെസ്കോ സൈറ്റായി പ്രഖ്യാപിക്കുകയുണ്ടായി. ഇവിടെ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള വഡോദരയില്‍ നിന്ന് ബസ്സുകളും മറ്റു വാഹനങ്ങളും ചമ്പാനറിലേക്ക് സുലഭമായ് ലഭിക്കും.

ചമ്പാനര്‍ പ്രശസ്തമാക്കുന്നത്

ചമ്പാനര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ചമ്പാനര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ചമ്പാനര്‍

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗ്ഗം ഇവിടെ വന്നെത്താവുന്നതില്‍ ഏറ്റവും ചിലവ് കുറഞ്ഞ യാത്രാമാര്‍ഗ്ഗമാണ് ബസ്സ് യാത്ര. അഹമ്മദാബാദില്‍ നിന്നും വഡോദരയില്‍ നിന്നും ഗുജറാത്ത് സര്‍ക്കാര്‍ വക ബസ്സുകള്‍ ചമ്പാനറിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഗോധ്ര-വഡോദര റെയില്‍വേ ലൈനിലാണ് ചമ്പാനര്‍ റെയില്‍വേ സ്റ്റേഷന്‍. ഇത് പക്ഷേ തുടര്‍ച്ചയായി ട്രെയിനുകള്‍ വന്മ്പോകുന്ന പ്രധാന സ്റ്റേഷനല്ല. ഇവിടെ നിന്ന് 53 കിലോമീറ്റര്‍ അകലെയുള്ള വഡോദരയാണ് പ്രധാന റെയില്‍വേ താവളം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    42 കിലോമീറ്റര്‍ അകലെയുള്ള വഡോദരയിലാണ് ഏറ്റവും അടുത്തുള്ള ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇവിടെ നിന്ന് 155 കിലോമീറ്റര്‍ അകലെയുള്ള അഹമ്മദാബാദ് വിമാനത്താവളമാണ് ആശ്രയിക്കാവുന്നത്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun