ചമ്പാവതിലെ പ്രശസ്തമായ ശിവക്ഷേത്രമാണ് ചൗമുവിലേത്. മൃഗങ്ങളുടെ സംരക്ഷകനായാണ് ഇവിടെ ശിവന്‍ ആരാധിക്കപ്പെടുന്നത്. വര്‍ഷത്തില്‍ എല്ലാതവണയും ഭക്തര്‍ എത്തുന്ന ഇവിടെ മണികളും പാലുമാണ് കാണിക്കയായി നല്‍കുന്നത്. മകര സംക്രാന്തിയുടെ ഭാഗമായി ക്ഷേത്രത്തില്‍ നടക്കുന്ന ഉത്തരായണി മേളക്ക് ദൂരദിക്കുകളില്‍ നിന്ന് വരെ ഭക്തര്‍ എത്താറുള്ളതാണ്. ചൗമു ജാത്ത് യാത്ര എന്ന ആഘോഷത്തിനാകട്ടെ ഭക്തര്‍ക്കൊപ്പം വിനോദസഞ്ചാരികളും എത്താറുണ്ട്.



Click it and Unblock the Notifications