Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചന്ദിപ്പൂര്‍ » കാലാവസ്ഥ

ചന്ദിപ്പൂര്‍ കാലാവസ്ഥ

ശൈത്യകാലം തന്നെയാണ് ചന്ദിപൂര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഇക്കാലത്തെ സാന്‍ഡ് ഫെസ്റ്റിവലില്‍ കരകൗശലവസ്തുക്കളുടെയും തുണിത്തരങ്ങളുടെയും വമ്പന്‍ പ്രദര്‍ശനങ്ങള്‍ നടക്കാറുണ്ട്. പ്രശസ്തരായ കലാകാരന്‍മാര്‍ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും നടക്കാറുണ്ട്. തണുപ്പില്‍ നിന്ന് രക്ഷതേടാന്‍ വേണ്ട് വസ്ത്രങ്ങള്‍ കരുതാന്‍ മറക്കരുത്.

വേനല്‍ക്കാലം

മാര്‍ച്ചില്‍ തുടങ്ങി ജൂണില്‍ അവസാനിക്കുന്ന വേനല്‍ക്കാലമാണ് ഇവിടെയുള്ളത്. 47 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഈ സമയത്തെ പരമാവധി ചൂട്.  ചൂട് കിരണങ്ങള്‍ ഇക്കാലത്ത് യാത്രികരെ നന്നായി ബുദ്ധിമുട്ടിക്കും. പലപ്പോഴും നിര്‍ജ്ജലീകരണത്തിനും സൂര്യഘാതത്തിനും ഇത് ഇടയാക്കും.

മഴക്കാലം

വേനലിലെ കനത്ത ചൂടിന് ആശ്വാസം പകര്‍ന്നാണ് മ‌‌ണ്‍സൂണ്‍ മഴ പെയ്യുന്നത്. ജൂലൈ മുതല്‍ സെപ്തംബര്‍ വരെ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. പുഴകളില്‍ വെള്ളപ്പൊക്കമുണ്ടാവുകയും പ്രധാന റോഡ് മാര്‍ഗങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്യുന്ന ഈ സമയത്ത് ഗതാഗതം ദുഷ്കരമാവും.

ശീതകാലം

12 ഡിഗ്രി സെല്‍ഷ്യസ് വരെയായി ചൂട് താഴുന്ന ശൈത്യകാലം പ്രസന്നമായ കാലാവസ്ഥയാണ്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യം. കടുത്ത തണുപ്പാണ് ഇക്കാലത്ത്. പകല്‍സമയം പ്രസന്നവും.