Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ചന്ദിപ്പൂര്‍

ചന്ദിപ്പൂര്‍ - തിരകള്‍ എഴുതിയ കവിത

14

ഒഡീഷയിലെ ബാലേശ്വര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു കടല്‍ത്തീര വിനോദ സഞ്ചാരകേന്ദ്രമാണിത്‌. ബാലേശ്വര്‍ റയില്‍വെസ്റ്റേഷനില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചന്ദിപ്പൂരിലെ കടലിന്റെ ഭംഗി സവിശേഷമാണ്‌. ഒരു നിമിഷത്തില്‍ അപ്രത്യക്ഷമാകുന്ന തിരകള്‍ അടുത്ത നിമിഷം തീരത്തെ പൂര്‍ണമായി മൂടികൊണ്ട്‌ തിരിച്ചുവരുന്ന പ്രകൃതിയുടെ മനോഹരമായ പ്രതിഭാസം ഇവിടെ എത്തുന്നവര്‍ക്ക്‌ ആസ്വദിക്കാം.

ചന്ദിപ്പൂര്‍ പ്രശസ്‌തമായ മിസ്സൈല്‍ ടെസ്‌റ്റിങ്‌ ലോഞ്ച്‌ സമീപത്തായാണ്‌ സ്ഥിതി ചെയ്യുന്നത്‌. അഗ്നി, പൃഥ്വി,ആകാശ്‌, ശൗര്യ തുടങ്ങിയ മിസൈലുകള്‍ ഇവിടെ നിന്നാണ്‌ പരീക്ഷിച്ചത്‌. അധികൃതരുടെ പ്രത്യേക അനുമതിയോട്‌ കൂട്‌ ഈ പരീക്ഷണ പ്രദേശം സന്ദര്‍ശിക്കാന്‍ കഴിയും. സന്ദര്‍ശകര്‍ മികച്ച സൗകര്യങ്ങളും സുരക്ഷയും നല്‍കുന്ന നിരവധി ആഢംബര ഹോട്ടലുകള്‍ കടല്‍ക്കരയിലുണ്ട്‌.

ചന്ദിപ്പൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

സമീപത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാല്‍ ചാംദിപൂര്‍വിനോദ സഞ്ചാരത്തിന്‌ അധികഗുണം ലഭിക്കുന്നുണ്ട്‌. പാറക്കെട്ടുള്ള ഹരിത നീലഗിരി മലനിരകള്‍, പവിത്രമായ പഞ്ചലിംഗേശ്വര്‍, രമുണയിലെ ഖിചോര ഗോപിനാഥ ക്ഷേത്രം എന്നിവയാണ്‌ ചാംദിപൂര്‍ വിനോദ സഞ്ചാരത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍.സജനഗഢ്‌ എന്ന ഒറ്റപ്പെട്ട ഗ്രമവും ഭിതാര്‍കനികയിലെ വന്യജീവി സങ്കേതവും അല്‍പം അകലത്തിലാണെങ്കിലും സന്ദര്‍ശകര്‍ തേടിചെല്ലുന്ന മനോഹരങ്ങളായ സ്ഥലങ്ങളാണ്‌.

ചന്ദിപ്പൂരിലെ വിഭവങ്ങള്‍

കടല്‍വിഭവങ്ങളാല്‍ പ്രശസ്‌തമാണ്‌ ചന്ദിപ്പൂര്‍. ചന്ദിപ്പൂരിലെ ഹോട്ടലുകളില്‍ ലഭിക്കുന്ന ചെമ്മീന്‍ വിഭവങ്ങള്‍ വളരെ സ്വാദിഷ്‌ഠമാണ്‌. ഇതിന്‌ പുറമെ ചന്ദിപ്പൂരിലെ മധുരപലഹാരങ്ങളുടെ സ്വാദ്‌ അറിയാനുള്ള അവസരവും പാഴാക്കരുത്‌.

എങ്ങനെ എത്തിച്ചേരാം

ട്രയിന്‍ മാര്‍ഗം ബലേശ്വര്‍ റെയില്‍വെസ്റ്റേഷനില്‍ എത്തുക. അവിടെ നിന്നും ടാക്‌സി, ഓട്ടോറിഷ എന്നിവയ്‌ക്ക്‌ ചാംദിപൂരിലേക്കെത്താം.

കാലാവസ്ഥശൈത്യകാലമാണ്‌ ചാംദിപൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. കടലില്‍ നിന്നും വീശുന്ന തണുത്ത കാറ്റ്‌ മനോഹരമായ ലോകത്തേയ്‌ക്ക്‌ സന്ദര്‍ശകരെ കൂട്ടികൊണ്ടുപോകും.

ചന്ദിപ്പൂര്‍ പ്രശസ്തമാക്കുന്നത്

ചന്ദിപ്പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ചന്ദിപ്പൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ചന്ദിപ്പൂര്‍

  • റോഡ് മാര്‍ഗം
    പശ്ചിമ ബംഗാളില്‍ നിന്നും ഒഡിഷയില്‍ നിന്നും ഇവിടേക്കെത്താന്‍ നിരവധി ബസ് റൂട്ടുകളുണ്ട്. കിഴക്കന്‍ ഇന്ത്യയിലെ പ്രശസ്തമായ സ്ഥലമെന്ന നിലക്ക് ബസുകളും ടാക്സികളും ടൂര്‍ പാക്കേജുകളും നല്‍കുന്നുണ്ട്. മികച്ച റോഡുകളുള്ള ചന്ദിപൂറിലേക്കുള്ള യാത്ര ആശ്വാസം പകരുന്നതാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ബാലേശ്വര്‍ റെയില്‍വേസ്റ്റേഷനാണ് അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍. രാജ്യത്തെ എല്ലാ പ്രധാന റെയില്‍വേജങ്ഷനുമായി നല്ല ബന്ധമുള്ളതാണ് ഇവിടെ. രാജ്യത്തിന്‍റെ ഏത് ഭാഗത്ത് നിന്നുള്ളവര്‍ക്കും ബാലേശ്വര്‍ റെയില്‍വേസ്റ്റേഷനിലെത്തി നാല്‍പത് മിനിട്ട് റോഡ് മാര്‍ഗം യാത്ര ചെയ്ത് ചന്ദിപൂറിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ചന്ദിപ്പൂറിന് സമീപത്തെ എയര്‍പോര്‍ട്ടാണ് ഭുവനേശ്വ‍ര്‍. 230 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയും ഇവിടെയെത്താം. 314 കിലോമീറ്ററാണ് അവിടേക്കുള്ള ദൂരം. രണ്ടു വിമാനത്താവളങ്ങളില്‍ നിന്നും ചന്ദിപൂറിലെത്താന്‍ ടാക്സിയും ബസും ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun