Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചത്ര » കാലാവസ്ഥ

ചത്ര കാലാവസ്ഥ

വര്‍ഷം മുഴുവന്‍ പൊതുവെ വരണ്ട കാലവസ്ഥയാണ്‌ ചത്രയില്‍ അനുഭവപെടുക. ശൈത്യകാലമാണ്‌ ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌.

വേനല്‍ക്കാലം

ഏപ്രിലില്‍ തുടങ്ങി ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്നതാണ്‌ ചത്രയിലെ വേനല്‍ക്കാലം. താപനില 16 ഡിഗ്രസെല്‍ഷ്യസ്‌ മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ്‌ വരെ നീണ്ടു നില്‍ക്കാറുണ്ട്‌. ഈ കാലയളവ്‌ ചത്ര സന്ദര്‍ശിക്കാന്‍ അനുയോജ്യമല്ല.

മഴക്കാലം

ചത്രയിലെ വര്‍ഷകാലം ജൂണില്‍ തുടങ്ങി സെപ്‌റ്റംബര്‍ വരെ നീണ്ടു നില്‍ക്കും. മിതമായ മഴയാണ്‌ ഇക്കാലയളവില്‍ അനുഭവപ്പെടുക. ഇക്കാലയളവില്‍ ചൂട്‌ ക്രമേണ കുറഞ്ഞ്‌ വരും .

ശീതകാലം

ഒക്‌ടോബര്‍ മുതല്‍ ജനുവരി വരെയാണ്‌ ചത്രയിലെ ശൈത്യകാലം. ഇക്കാലയളവിലെ താപനില സാധാരണ 1 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാണ്‌. തണുപ്പ്‌ വളരെ കൂടുതലായിരിക്കും എന്നതിനാല്‍ ശൈത്യകാലത്ത്‌ ചത്ര സന്ദര്‍ശിക്കുമ്പോള്‍ ചൂട്‌ നല്‍കുന്ന വസ്‌ത്രങ്ങള്‍ കരുതുന്നത്‌ നല്ലതാണ്‌