Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ചെന്നൈ

ചെന്നൈ - കൊളോണിയല്‍ തലസ്ഥാനം

58

മുമ്പ് മദ്രാസ് എന്നറിയപ്പെട്ടിരുന്ന ചെന്നൈ ഇന്ത്യയിലെ ഒരു തെക്കന്‍ സംസ്ഥാനമാണ്. കോറമാണ്‍ഡല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ചെന്നൈ ഇന്ന് ഇന്ത്യയിലെ ഒരു പ്രധാന മെട്രോപോളിറ്റനും, കോസ്മോപൊളിറ്റനുമായ നഗരമാണ്. ദക്ഷിണേന്ത്യയിലെ ഒരു പ്രധാന നഗരം എന്നതിനൊപ്പം

വ്യാപാരപരമായും, സാംസ്കാരികമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും ചെന്നൈക്ക് ഏറെ പ്രാധാന്യമുണ്ട്. ദക്ഷിണേന്ത്യയുടെ സാംസ്കാരിക തലസ്ഥാനം എന്നും ചെന്നൈ അറിയപ്പെടുന്നു.

ചെന്നൈ എന്ന വാക്കിന്‍റെ ഉത്ഭവം ചെന്നപട്ടണം എന്ന തമിഴ് വാക്കില്‍ നിന്നാണ്. സെന്‍റ് ജോര്‍ജ്ജ് ഫോര്‍ട്ടിന് സമീപത്തായി ഇംഗ്ലീഷുകാര്‍ 1639 ല്‍ ചെന്നപട്ടണം എന്ന പേരില്‍ തന്നെ ഒരു ടൗണ്‍ സ്ഥാപിച്ചു. 1639 ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉടമയായ ഫ്രാന്‍സിസ് ഡേക്ക് ഈ നഗരം വില്പന നടത്തി. അന്നാണ് ചെന്നൈ എന്ന് ആദ്യമായി ഉപയോഗിക്കപ്പെട്ടത്.

ചെന്നൈയുടെ ചരിത്രം വളരെ വ്യക്തമായി രേഖപ്പെടുത്തപ്പെട്ടതാണ്. കാരണം അനേകം ദക്ഷിണേന്ത്യന്‍ രാജവംശങ്ങളുടെ ഭാഗമായിരുന്നു ചെന്നൈ. ബ്രിട്ടീഷ് ഭരണത്തിന്‍റെ കാലം മുതല്‍ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ചെന്നൈക്ക് പ്രധാന്യമുണ്ട്. ചെന്നൈയുടെ ചരിത്രം ശരിക്കും ആരംഭിക്കുന്നത് കൊളോണിയല്‍ കാലഘട്ടത്തിലാണ്. 1644 ല്‍ ബ്രിട്ടീഷുകാര്‍ ചെന്നൈ തീരത്ത് എത്തുകയും, അവിടെ സെന്‍റ് ജോര്‍ജ്ജ് കോട്ട പണിയുകയും ചെയ്തു. ചെന്നൈയില്‍ കോട്ട പണിയുക വഴി ഫ്രഞ്ച് സൈന്യത്തിന്‍റെയും, മൈസൂര്‍ ഭരണാധികാരികളുടെ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് സാധിച്ചു.

ബ്രീട്ടീഷുകാര്‍ തുടര്‍ന്ന് തങ്ങളുടെ പ്രധാന തുറമുഖമായി ചെന്നൈയെ മാറ്റി. പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ചെന്നൈ അവരുടെ കേന്ദ്രമായി മാറി. ബ്രിട്ടീഷ് ഭരണം ആരംഭിച്ചതോടെ ഇവിടം മദ്രാസ് എന്ന് വിളിക്കപ്പെട്ടു തുടങ്ങി. മദിരാശിപ്പട്ടണം എന്ന പേരില്‍ നിന്നാണ് മദ്രാസ് എന്ന പേര് ഉറവെടുത്തത്. സെന്‍റ് ജോര്‍ജ്ജ് കോട്ടക്ക് വടക്ക് ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന ഒരു മുക്കുവഗ്രാമമായിരുന്നു ഇത്. മദ്രാസ് എന്ന പേര് വന്നത് മന്ദിര്‍-രാജ് എന്ന വാക്കില്‍ നിന്നാണ് എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ വേറൊരു വിഭാഗം പറയുന്നത് പോര്‍ട്ടുഗീസുകാര്‍ വിളിച്ചിരുന്ന മാദ്രെ ഡി ഡിയൂസ് എന്ന വാക്കില്‍ നിന്നാണ് മദ്രാസ് എന്നത് വന്നത് എന്നാണ്. ഇതിനര്‍ത്ഥം

ദൈവത്തിന്‍റെ അമ്മ അഥവാ മദര്‍ ഓഫ് ഗോഡ് എന്നാണ്. അതെന്തായാലും മദ്രാസ് എന്ന പേര് അടുത്ത കാലത്ത് തമിഴ്നാട് ഗവണ്‍മെന്‍റ് ചെന്നൈ എന്ന് ഒഫിഷ്യലായി മാറ്റുന്നത് വരെ നിലനിന്നു.

ദക്ഷിണേന്ത്യയുടെ സാംസ്കാരിക തലസ്ഥാനം

ചെന്നൈ നഗരത്തില്‍ കലയും, കരകൗശലവും, സംഗീതവും, നൃത്തവും, വിനോദങ്ങളും എപ്പോഴും സജീവമായിരുന്നു. പണ്ട് മുതലേ നാനാമുഖങ്ങളായ കലകളുടെ രക്ഷിതാവായിരുന്നു ചെന്നൈ. കര്‍ണാടക സംഗീതമെന്നത് ചെന്നൈവാസികളുടെ ജീവിതവുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ഇവിടുത്തെ ജനങ്ങള്‍ പ്രഗത്ഭരുടെ പരിപാടികള്‍ ആവേശത്തോടെ സ്വീകരിക്കുന്നവരാണ്. എല്ലാ വര്‍ഷവും മദ്രാസ്

മ്യൂസിക് സീസണ്‍ എന്ന പേരില്‍ സംഗീതത്തിന് പ്രാധാന്യം നല്കുന്ന സാംസ്കാരിക പരിപാടി ഇവിടെ സംഘടിപ്പിക്കാറുണ്ട്. ചെന്നൈ നഗരം ഇതിന് ആതിഥ്യമരുളുന്നു. രാജ്യമെമ്പാടും നിന്നുള്ള നൂറ് കണക്കിന് കലാകാരന്‍മാര്‍ ഇതില്‍ പങ്കെടുത്ത് വരുന്നു. ശാസ്ത്രീയ സംഗീതത്തോട് ഏറെ ആഭിമുഖ്യമുള്ള ഇവിടെ 1930 ല്‍ മദ്രാസ് സര്‍വ്വകലാശാല ബാച്ചിലര്‍ ഓഫ് ആര്‍ട്സ് ഡിഗ്രിയില്‍ സംഗീതം കൂടി ഒരു വിഷയമായി ഉള്‍പ്പെടുത്തിയിരുന്നു.

ക്രിസ്തുമസ് കാലത്ത് കരോള്‍ ഗാനങ്ങളും ഇവിടെ സജീവമാകും. പള്ളികളില്‍ നിന്നും, സ്കൂളുകളില്‍ നിന്നും, കോളേജുകളില്‍ നിന്നും, എന്തിനേറെ ഷോപ്പിംഗ് മാളുകളില്‍ നിന്ന് വരെ ഡിസംബര്‍ മാസത്തില്‍ കരോള്‍ ഗാനങ്ങള്‍ കേള്‍ക്കാനാവും. ചെറുപ്പക്കാര്‍ കരോള്‍ സംഘങ്ങള്‍ രൂപീകരിച്ച് തെരുവുകളിലൂടെ ആഘോഷമായി കരോള്‍ നടത്തുന്നത് ഇവിടെ കാണാവുന്നതാണ്.

ചെന്നൈയില്‍ നടക്കുന്ന മറ്റൊരു പ്രധാന ആഘോഷമാണ് സംഗമം. ഇത് എല്ലാ വര്‍ഷവും നഗരത്തില്‍ സംഘടിപ്പിക്കപ്പെടുന്നു. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളാണ് ഇതില്‍ പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ വര്‍ഷവും ജനുവരിയില്‍ ഈ പരിപാടി മുടക്കമില്ലാതെ നടന്ന് വരുന്നു.

ഭരതനാട്യത്തിന്‍റെ പ്രധാന കേന്ദ്രം കൂടിയായ ചെന്നൈയില്‍ ക്ലാസിക്കല്‍ ഡാന്‍സ് ഷോകള്‍ സജീവമാണ്. തമിഴ്നാട്ടില്‍ രൂപം കൊണ്ട ഭരതനാട്യം ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നൃത്ത രൂപങ്ങളിലൊന്നാണ്. ഈ നാട്യരൂപം ഇന്ന് ലോക പ്രശസ്തമാണ്. 2012 ലെ സമ്മര്‍ ഒളിമ്പിക്സില്‍ ചെന്നൈയില്‍ നിന്നുള്ള അഞ്ച് ഭരതനാട്യം നര്‍ത്തകര്‍ ഇന്ത്യന്‍ നിരയില്‍ അണിനിരന്നത് വളരെ ശ്രദ്ധേയമായിരുന്നു.

കോളിവുഡ് എന്ന് ഇന്നറിയപ്പെടുന്ന തമിഴ് സിനിമ വ്യവസായത്തിന്‍റെ കേന്ദ്രം കൂടിയാണ് ചെന്നൈ. ലോകമെമ്പാടും നിന്നുള്ള പ്രമുഖ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്ര മേളകള്‍ എല്ലാ വര്‍ഷവും ചെന്നൈയില്‍ സംഘടിപ്പിക്കപ്പെടുന്നു. ജെമിനി, എ.വി.എം, വിജയവാഹിനി തുടങ്ങിയ പ്രമുഖ സിനിമ സ്റ്റുഡിയോകള്‍ ചെന്നൈയിലാണുള്ളത്. ഇന്നും നിലനില്‍ക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സിനിമ സ്റ്റുഡിയോ ആണ് എ.വി.എം. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി പല ഭാഷകളിലുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന 120 ഓളം തിയേറ്ററുകള്‍ ഇന്ന് ചെന്നൈയിലുണ്ട്.  

ചെന്നൈയിലെ നാടകരംഗവും വളരെ സജീവമാണ്. പ്രാദേശികവും, ദേശീയവും, അന്തര്‍ദേശീയവുമായി വേരുകളുള്ള നിരവധി ഗ്രൂപ്പുകള്‍ ഈ മേഖലയില്‍ സജീവമാണ്. രാഷ്ട്രീയവും, കോമഡിയും, ചരിത്രവും, മിത്തോളജിയുമൊക്കെ പ്രമേയമാക്കിയ നാടകങ്ങള്‍ ഇവര്‍ അരങ്ങിലെത്തിക്കുന്നു. നിരവധി കോളേജുകള്‍ നാടക സംഘങ്ങള്‍ രൂപീകരിച്ച് തെരുവ് നാടകങ്ങള്‍ അവതരിപ്പിക്കാറുണ്ട്. ഇവ പ്രധാനമായും പൊതുസമൂഹത്തിന് അവബോധമുണ്ടാക്കുന്ന, സാമൂഹികമായ സന്ദേശങ്ങള്‍ അടങ്ങിയ നാടകങ്ങളാണ്. പ്രധാനമായും തമിഴിലാണെങ്കിലും, ഇംഗ്ലീഷിലുള്ള നാടകങ്ങളും സ്ഥിരമായി അരങ്ങേറുന്നു. ചെന്നൈയിലെ ജനങ്ങള്‍ ഏറെ താല്പര്യത്തോടെയാണ് ഇവ സ്വീകരിക്കുന്നത്.

English Summary: Chennai, erstwhile Madras, is the capital of Tamil Nadu, a southern state of India. The city is a major metropolitan as well as cosmopolitan that is situated in the Coromondel Coast. It is one of the most important cities in south India as well as in the country in terms of commerce, culture, education as well as economics. In fact, Chennai is popularly known as the Cultural Capital of South India.

ചെന്നൈ പ്രശസ്തമാക്കുന്നത്

ചെന്നൈ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ചെന്നൈ

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ചെന്നൈ

 • റോഡ് മാര്‍ഗം
  ചെന്നൈ ഒരു മെട്രോപോളിറ്റന്‍ നഗരമായതിനാല്‍ തമിഴ്നാട്ടിലെ മറ്റ് പ്രധാന നഗരങ്ങളെല്ലാമായും റോഡ് മാര്‍ഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ ബസുകളും, സ്വകാര്യ ലക്‍ഷ്വറി ബസുകളും സര്‍വ്വീസുകള്‍ നടത്തുന്നു. ചെന്നൈയില്‍ നിന്ന് മറ്റ് നഗരങ്ങളിലേക്ക് പ്രൈവറ്റ് ടാക്സി സര്‍വ്വീസുമുണ്ട്.എന്നാല്‍ ഇവക്ക് ബസിന് നല്കുന്നതിനേക്കാള്‍ ഏറെ ചാര്‍ജ്ജ് നല്കേണ്ടി വരും.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ചെന്നൈ നഗരത്തില്‍ മൂന്ന് റെയില്‍വേ സ്റ്റേഷനുകളുണ്ട്. സെന്‍ട്രല്‍, എഗ്‍മോര്‍, താംബരം എന്നിവയാണിവ. ദക്ഷിണ റെയില്‍വേ മികച്ച രീതിയില്‍ സര്‍വ്വീസ് നടത്തുന്ന ഒരു സ്ഥലമാണ് ചെന്നൈ. റെഗുലറായി സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളില്‍ ഇന്ത്യയിലെവിടെയും സുഗമമായി എത്തിച്ചേരാം.ഡല്‍ഹിയിലേക്ക് വരെ ഡയറക്ട് ട്രെയിന്‍ ഇവിടെ നിന്ന് ലഭിക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഡൊമെസ്റ്റിക്, ഇന്‍റര്‍നാഷണല്‍ സര്‍വ്വീസുകള്‍ സ്ഥിരമായുള്ള വിമാനത്താവളമാണ് ചെന്നൈയിലെ അണ്ണ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ചെന്നൈയില്‍ നിന്ന് മറ്റ് വിമാനത്താവളങ്ങളിലേക്കും, നഗരങ്ങളിലേക്കും സുഗമമായി എത്തിച്ചേരാം. സിംഗപ്പൂരില്‍ നിന്നും കൊളംബോയില്‍ നിന്നും സ്ഥിരമായി ഇവിടെ വിമാനമിറങ്ങുന്നു. കാമരാജ് ഡൊമെസ്റ്റിക് എയര്‍പോര്‍ട്ടില്‍ നിന്ന് ഹൈദരാബാദ്, ഡെല്‍ഹി, പോര്‍ട്ട് ബ്ലെയര്‍, മുംബൈ എന്നിവിടങ്ങളിലേക്ക് സ്ഥിരമായി വിമാനങ്ങളുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
27 Jun,Mon
Return On
28 Jun,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
27 Jun,Mon
Check Out
28 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
27 Jun,Mon
Return On
28 Jun,Tue