Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചെന്നൈ » കാലാവസ്ഥ

ചെന്നൈ കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ചെന്നൈ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലം. ഇക്കാലത്ത് ചെന്നൈയിലെ കാലാവസ്ഥ വളരെ സുഖകരമാണ്. ചൂട് ഉപദ്രവകരമല്ലാത്ത ഈ അവസ്ഥ യാത്രകള്‍ക്കും, കാഴ്ചകള്‍ കാണുന്നതിനും അനുയോജ്യമാണ്. രാത്രികളില്‍ ചെറിയ തണുപ്പ് ഇക്കാലത്ത് അനുഭവപ്പെടാറുണ്ടെങ്കിലും അത് അസഹ്യമായതല്ല. 

വേനല്‍ക്കാലം

ചെന്നൈ ഭൂമദ്ധ്യരേഖയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമായതിനാല്‍ വളരെ ചൂടും, ഈര്‍പ്പവുമുള്ള വേനല്‍ക്കാലം അനുഭവപ്പെടുന്നു.ഏപ്രിലില്‍ ആരംഭിക്കുന്ന വേനല്‍ മെയ് അവസാനം വരെ നീണ്ടുനില്‍ക്കും. ഇക്കാലത്ത് 45 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാറുണ്ട്. ഇക്കാലത്ത് പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് തന്നെ വളരെ പ്രയാസമാണ്.

മഴക്കാലം

ജൂണ്‍ മധ്യത്തോടെയാണ് മഴക്കാലം ചെന്നൈയില്‍ ആരംഭിക്കാറ്. ആഗസ്റ്റ് അവസാനം വരെ കനത്ത മഴ ഇവിടെ ലഭിക്കുന്നു. പശ്ചിമവാതമാണ് കനത്ത മഴ പെയ്യുന്നതിനുള്ള കാരണം. വേനലിന്‍റെ ചൂട് മഴക്കാലം കഴുകിക്കളയുന്നു. മഴക്കാലത്ത് ജനങ്ങള്‍ കുട ചൂടി തങ്ങളുടെ പതിവ് ചര്യകള്‍ മുടങ്ങാതെ തുടരുന്നു.

ശീതകാലം

കടലിനടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ശക്തികുറഞ്ഞ തണുപ്പ് കാലമാണ് അനുഭവപ്പെടാറ്. നവംബര്‍ മധ്യത്തോടെ ആരംഭിച്ച് ഫെബ്രുവരി പകുതിയോടെ ശീതകാലം അവസാനിക്കും. ഇക്കാലത്ത് അന്തരീക്ഷ  താപനില 27 ഡിഗ്രി സെല്‍ഷ്യസിലെത്തും. ഇക്കാലത്തെ ശരാശരി താപനില 19 ഡിഗ്രി സെല്‍ഷ്യസാണ്. തെളിഞ്ഞ ചെറുചൂടുള്ള ഇക്കാലത്ത് സായ്ഹ്നങ്ങളിലും, രാത്രിയിലും ചിലര്‍ ജാക്കറ്റുകളും, ഷാളുകളും തണുപ്പിനെ ചെറുക്കാനായി ധരിക്കുന്നു.