Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിദംബരം » കാലാവസ്ഥ

ചിദംബരം കാലാവസ്ഥ

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് ചിദംബരം സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. കുടുത്ത ചൂട് തുടങ്ങുന്നതിന് മുമ്പേ സന്ദര്‍ശനം പ്ലാന്‍ ചെയ്യുന്നതാണ് നല്ലത്. ഇക്കാലത്തുതന്നെയാണ് ക്ഷേത്രോത്സവങ്ങളെല്ലാം നടക്കുന്നതും.

വേനല്‍ക്കാലം

അത്യാവശ്യം ചൂടേറിയ വേനല്‍ അനുഭവപ്പെടുന്ന സ്ഥലമാണ് ചിദംബരം. പൊതുവേ തമിഴ്‌നാടിന്റെ ഏതാണ്ട് എല്ലാഭാഗത്തും വേനല്‍ കടുത്തതാണ്. അതുകൊണ്ടുതന്നെ കടുത്തവേനലില്‍ ചിദംബരം യാത്ര പ്ലാന്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

മഴക്കാലം

കനത്ത മഴയില്ലാത്തപ്പോള്‍ ചിദംബരം സന്ദര്‍ശനം നടത്താം, മഴനനഞ്ഞു കിടക്കുന്ന ചിദംബരത്തിന് അവര്‍ണ്ണനീയമായ സൗന്ദര്യമുണ്ട്. ചിദംബരത്തെ മഴക്കാലം അത്ര ശക്തിയേറിയതല്ല, പക്ഷേ ഇടയ്ക്ക് പ്രവചനം തെറ്റിച്ചുകൊണ്ട് കാറ്റുംകോളും ഉണ്ടാകാറുണ്ട്. ജുണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ മഴക്കാലം അനുഭവപ്പെടുന്നത്. ചിലകാലങ്ങളില്‍ ഒക്ടോബറിലും നവംബറിലും മഴയുണ്ടാകാറുണ്ട്.

ശീതകാലം

ചിദംബരം സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ് ശീതകാലം. ഇക്കാലത്ത് ചൂട് നന്നേ കുറവായിരിക്കും. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടുത്തെ ശീതകാലം.