Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിക്കബെല്ലാപ്പൂര് » കാലാവസ്ഥ

ചിക്കബെല്ലാപ്പൂര് കാലാവസ്ഥ

വേനല്‍ക്കാലം

ബാംഗ്ലൂരിലെ കാലാവസ്ഥപോലെത്തന്നെയാണ് ഇവിടത്തെയും കാലാവസ്ഥ. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള വേനല്‍ക്കാലത്ത് പകല്‍സമയത്ത് നല്ല ചൂട് അനുഭവപ്പെടും. ചിക്കബെല്ലാപ്പൂരില്‍ ഇന്‍ഡോര്‍ ടൂറിസത്തിന് വലിയ സാധ്യതകളില്ല. കാണാനും ആസ്വദിക്കാനുമുള്ളതെല്ലാം ഇവിടെ പരന്നുകിടക്കുകയാണ്. അതിനാല്‍ത്തന്നെ വേനല്‍ക്കാലത്തെ യാത്ര അത്ര സുഖകരമായിരിക്കില്ല. കനത്ത ചൂടില്‍ ഒരു സൈറ്റില്‍ നിന്നും മറ്റൊരിടത്തേയ്ക്കുള്ള യാത്രയും കുന്നുകയറ്റവുമൊന്നും ഒട്ടും ആസ്വദിക്കാന്‍ കഴിയില്ല.

മഴക്കാലം

ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. ചിക്കബെല്ലാപ്പൂരില്‍ മഴപെയ്യുന്നത് പ്രവചിക്കുക ഇത്തിരി പ്രയാസമുള്ള കാര്യമാണ്. വര്‍ഷാവര്‍ഷം മഴയുടെ തോതും രീതികളുമെല്ലാം മാറിമറിയും. ചിലപ്പോള്‍ ജൂണില്‍ മഴയേ കാണില്ല. എന്നാല്‍ ചിലവര്‍ഷങ്ങളില്‍ ജൂണില്‍ത്തന്നെ മഴയുണ്ടാവുകയും ചെയ്യും. മഴക്കാലവും യാത്രയ്ക്ക് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശൈത്യകാലത്താണ് ചിക്കബല്ലാപ്പൂര്‍ യാത്രയ്ക്ക് പറ്റിയ സമയം. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് എപ്പോള്‍ വേണമെങ്കിലും യാത്ര പ്ലാന്‍ ചെയ്യാം.