Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ചിക്കല്‍ധാര

ചിക്കല്‍ധാരയിലെ വന്യജീവി സങ്കേതം

14

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ചിക്കല്‍ധാര. വന്യജീവിസങ്കേതത്തിന് പേരുകേട്ട ചിക്കല്‍ധാരയില്‍ വര്‍ഷം തോറും നിരവധി സഞ്ചാരികളാണ് എത്തിച്ചേരുന്നത്. മഹാരാഷ്ട്രയിലെ കാപ്പി പ്ലാന്റേഷനുകള്‍ക്ക് പ്രസിദ്ധമായ ചിക്കല്‍ധാര സമുദ്രനിരപ്പില്‍ നിന്നും 1120 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു.

ഹൈദരാബാദ് റെജിമെന്റിലെ മിസ്റ്റര്‍ റോബിന്‍സണാണ് 1823 ല്‍ ചിക്കല്‍ധാര കണ്ടെത്തിയതെന്ന് കരുപ്പെടുന്നു. മനോഹരമായ ഭൂപ്രകൃതിയും പച്ചപ്പും കണ്ട സായിപ്പിന് ജന്മനാടായ ഇംഗ്ലണ്ടിനെക്കുറിച്ചുള്ള ഓര്‍മകള്‍ ഉണര്‍ന്നുവെന്ന് ഒരു കഥയുണ്ട്. ചിക്കല്‍ധാരയെ ഇന്ത്യയുടെ തലസ്ഥാനമാക്കാനുള്ള ഒരു നിര്‍ദ്ദേശം ഉണ്ടായതായും പറയപ്പെടുന്നുണ്ട്. എന്തായാലും നിര്‍ദ്ദേശം സ്വീകരിക്കപ്പെട്ടില്ല എന്ന് എടുത്തുപറയേണ്ടതില്ലല്ലോ.

മഹാഭരതവുമായി ബന്ധപ്പെട്ട് ചിക്കല്‍ധാരയെക്കുറിച്ച് കഥകളുണ്ട്. ഭീമനാല്‍ കൊല്ലപ്പെട്ട കീചകന്‍ ഭരിച്ചിരുന്ന പ്രദേശമായിരുന്നു ചിക്കല്‍ധാര എന്നാണ് കരുതപ്പെടുന്നത്. വനവാസക്കാലത്ത് കീചകനെ വധിച്ച ശേഷം അതിബലവാനായ ഭീമന്‍ കീചകന്റെ മൃതദേഹം താഴ് വാരത്തിലേക്ക് വലിച്ചെറിഞ്ഞു. കീചകനെന്ന പേരിനോട് സാമ്യമുള്ള ചികല്‍ എന്ന വാക്കും താഴ് വാരം എന്നര്‍ത്ഥം വരുന്ന ധാര എന്ന വാക്കും ചേര്‍ന്നാണ് ചിക്കല്‍ധാര എന്ന പേര് രൂപപ്പെട്ടതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രീകൃഷ്ണന്‍ രുഗ്മിണിയുമൊത്ത് ഇവിടെ വന്നിരുന്നതായും കഥകളുണ്ട്.

ചിക്കല്‍ധാര - വന്യജീവികളുടെ സങ്കേതം

വന്യജീവികളുടെ സ്വര്‍ഗം എന്നതില്‍ക്കുറഞ്ഞ ഒരു വിശേഷണവും ചിക്കല്‍ധാരയ്ക്ക് ചേരില്ല. വിവിധ തരത്തില്‍പ്പെട്ട പക്ഷികളും മൃഗങ്ങളും പ്രത്യേകതരം സസ്യജാലങ്ങളും നിറഞ്ഞ ചിക്കല്‍ധാര ഏത് തരത്തിലുള്ള പ്രകൃതിസ്‌നേഹികളെയും ആകര്‍ഷിക്കും.

മുള്ളന്‍ പന്നി, മൗസ് ഡീര്‍, പറക്കും അണ്ണാന്‍, വിവിധതരം കുരങ്ങുകള്‍, മാനുകള്‍, കാട്ടുപോത്ത്, കാട്ടുനായ, പുള്ളിപ്പുലി, ഈനാംപേച്ചി, കാട്ടുപന്നി, ഉടുമ്പ്, കരടി, കടുവ തുടങ്ങി നിരവധി ജന്തുജാലങ്ങളെ ഇവിടെ കാണാന്‍ സാധിക്കും. വീട്ടി, തേക്ക്, മുള തുടങ്ങി നിരവധി സസ്യജാലങ്ങളുടെയും കേന്ദ്രമാണിവിടം. ഇന്ത്യയില്‍ അവേശഷിച്ചിട്ടുള്ള കടുവകളില്‍ ഏകദേശം 82 എണ്ണത്തോളമുള്ള മേല്‍ഘാട്ട് ടൈഗര്‍ പ്രോജക്ടാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം.

ദേവി പോയന്റ്, പ്രോസ്‌പെക്ട് പോയന്റ്, ഹുരിക്കന്‍സ് പോയന്റ് എന്നിങ്ങനെയുള്ള നിരവധി വ്യൂപോയന്റുകളില്‍ നിന്നും ചിക്കല്‍ധാരയുടെ വിവിധങ്ങളായ മനോഹര ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കും. ചിത്രരചനയും ചരിത്രവും ഇഷ്ടപ്പെടുന്ന യാത്രികര്‍ കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ചിലതാണ് ഇവിടത്തെ നര്‍ണാല കോട്ടയും ഗവില്‍ഭര്‍ഗ് കോട്ടയും. പുരാതനമായ ഈ കോട്ടകള്‍ പഴക്കം കൊണ്ട് മാത്രമല്ല, ഭാരതത്തിന്റെ പഴയകാല സാംസ്‌കാരിക സമ്പന്നതയും വൈവിദ്ധ്യവും കൂടി കാഴ്ചക്കാരെ ഓര്‍മിപ്പിക്കുന്നു.

ചിക്കല്‍ധാരയെക്കുറിച്ച്

തീരദേശ കാലാവസ്ഥയാണ് ചിക്കല്‍ധാരയില്‍ പ്രധാനമായും. താപനില വളരെയധികം ഉയരുകയോ തീരെ താഴ്ന്നുപോകുകയോ ചെയ്യാറില്ല. കടുത്ത ചൂട് അനുഭവപ്പെടാറുമില്ല ഈ പ്രദേശത്ത്. മഴക്കാലത്താണ് ശരിക്കും ചിക്കല്‍ധാര സന്ദര്‍ശിക്കേണ്ടത്. മഴ നനഞ്ഞുകിടക്കുന്ന ചിക്കല്‍ധാരയിലെ കാഴ്ചകള്‍ ശരിക്കും സഞ്ചാരികളെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. മനോഹരമായ കാലാവസ്ഥയില്‍ ചിക്കല്‍ധാര ആസ്വദിക്കാനായി നിരവധി സഞ്ചാരികളാണ് ശീതകാലത്ത് ഇവിടെയത്തുന്നത്. മഴ മാറിയ ശേഷം ചിക്കല്‍ധാരയിലെത്തി സമയം ചെലവഴിക്കുക എന്നത് പ്രകൃതിസ്‌നേഹികളായ സഞ്ചാരികളുടെ സ്വപ്നമാണ്.

ചിക്കല്‍ധാരയിലേക്ക് എത്തിച്ചേരാനും വളരെ എളുപ്പത്തില്‍ സാധിക്കും. റോഡ്, ട്രെയിന്‍, വാനമ മാര്‍ഗങ്ങളില്‍ ചിക്കല്‍ധാരയിലെത്തുവാന്‍ പ്രയാസമില്ല. വിമാനമാര്‍ഗമാണ് യാത്ര പ്ലാന്‍ ചെയ്യുന്നതെങ്കില്‍ അകോള വിമാനത്താവളമാണ് ഏറ്റവും അനുയോജ്യം. ട്രെയിന്‍ മാര്‍ഗമാണ് യാത്രയെങ്കില്‍ ബദ്‌നേര റെയില്‍വേ സ്റ്റേഷനാണ് സമീപത്തുള്ളത്. ഇവിടെ നിന്നും ക്യാബുകളില്‍ ചിക്കല്‍ധാര വന്യജീവിസങ്കേതത്തിലെത്താം. മോഹിപ്പിക്കുന്ന ഒരു സാധ്യതയാണ് ചിക്കല്‍ധാരയിലേക്കുള്ള ഡ്രൈവിംഗ്. സര്‍ക്കാര്‍ വക ബസ്സുകളും പ്രൈവറ്റ് ബസ്സുകളും ചിക്കല്‍ധാരയിലെത്താന്‍ ലഭ്യമാണ്.

പ്രകൃതി സ്‌നേഹികളെ സംബന്ധിച്ചിടത്തോളം മനോഹരമായ ഒരു അനുഭവമായിരിക്കും ചിക്കല്‍ധാരവന്യജീവി സങ്കേതത്തിലേക്കുള്ള യാത്ര. നിരവധി പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രമാണിവിടം. മനോഹരമായ കാറ്റേറ്റ് ഇവിടെ അല്‍പസമയം ചെലവഴിക്കാനെത്തുന്നവരുടെ എണ്ണം ചെറുതല്ല. മുംബൈ, പൂനെ തുടങ്ങിയ വന്‍നഗരങ്ങളില്‍ നിന്നു ഏറെ ദൂരമില്ല എന്നതും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകമാണ്. നിങ്ങള്‍ പ്രകൃതിയെ സ്‌നേഹിക്കുന്നവരാണോ, നിങ്ങള്‍ മൃഗങ്ങളെയും പക്ഷികളെയും കാണാന്‍ ഇഷ്ടപ്പെടുന്നവരാണോ, എങ്കില്‍ വരൂ ചിക്കല്‍ധാരയിലേക്ക്.

ചിക്കല്‍ധാര പ്രശസ്തമാക്കുന്നത്

ചിക്കല്‍ധാര കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ചിക്കല്‍ധാര

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ചിക്കല്‍ധാര

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ചിക്കല്‍ധാരയിലെത്താന്‍ ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ചിക്കല്‍ധാര വന്യജീവി സങ്കേതത്തിലേക്ക് ലഭ്യമാണ്. തെരഞ്ഞെടുക്കുന്ന വാഹനങ്ങള്‍ക്കനുസരിച്ച് ഇവയുടെ ചെലവും വ്യത്യാസപ്പെട്ടിരിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ബദ്‌നേരയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 110 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. സെന്‍ട്രല്‍ റെയില്‍വേ ലൈനില്‍ കിടക്കുന്ന ഇവിടേക്ക് നിരവധി തീവണ്ടികളുണ്ട്. മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നിന്നും മഹാരാഷ്ട്രയിലെ മറ്റ് സ്റ്റേഷനുകളില്‍നിന്നും പുറത്തുനിന്നും ഇവിടെയെത്താന്‍ പ്രയാസമില്ല. ഇവിടെ നിന്നും കിലോമീറ്ററിന് ഏഴ് രൂപ നിരക്കില്‍ ടാക്‌സിയില്‍ ചിക്കല്‍ധാരയിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വിമാനമാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് ചിക്കല്‍ധാര. അകോള വിമാനത്താവളമാണ് ചിക്കല്‍ധാരയ്ക്ക് അടുത്തുള്ള ഡൊമസ്റ്റിക് വിമാനത്താവളം. 150 കിലോമീറ്റര്‍ ദുരമുണ്ട് ഇവിടേക്ക്. അകോള വിമാനത്താവളത്തില്‍ നിന്നും ചിക്കല്‍ധാരയിലേക്ക് നിരവധി ടാക്‌സികള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed