Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിക്കല്‍ധാര » കാലാവസ്ഥ

ചിക്കല്‍ധാര കാലാവസ്ഥ

വെള്ളച്ചാട്ടങ്ങള്‍ കാണാനായി മഴക്കാലത്താണ് ചിക്കല്‍ധാരയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരാറുള്ളത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് ശരാശരി ചൂട് അനുഭവപ്പെടാറുണ്ട്. 32 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നു. എങ്കിലും വേനല്‍ക്കാലത്ത് ചിക്കല്‍ധാരയിലേക്ക് യാത്ര ചെയ്യുന്നവരുണ്ട്.  

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. നല്ല രീതിയില്‍ മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴയില്‍ പുറം കാഴ്ചകള്‍ കണ്ട് നടക്കുക അത്ര എലുപ്പമല്ല.

ശീതകാലം

മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് ചിക്കല്‍ധാരയില്‍. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ ശൈത്യകാലം. 15 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയില്‍ ഇവിടം സന്ദര്‍ശിക്കാനും കാഴ്ചകള്‍ കാണാനും നിരവധി ആളുകള്‍ എത്തിച്ചേരുന്നു.