Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ചിക്കമഗളൂര്‍

വന്യജീവിസങ്കേതങ്ങള്‍ക്കും കാപ്പിത്തോട്ടത്തിനും പേരുകേട്ട ചിക്കമഗളൂര്‍

48

കര്‍ണാടകജില്ലയിലെ ചിക്കമഗളൂര്‍ ജില്ലയിലാണ് പ്രകൃതിരമണീയമായ ചിക്കമഗളൂര്‍ എന്ന സ്ഥലം. മലനാടിനോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശം നിരവധി വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രം കൂടിയാണ്. കൊച്ചുമകളുടെ നാട് നാട് (ചിക്ക - മഗളു - ഊര്) എന്നാണ് ചിക്കമഗളൂര്‍ എന്ന കന്നഡ വാക്കിന്റെ അര്‍ത്ഥം. ഇവിടത്തെ ഒരു നാട്ടുരാജാവിന്റെ മകള്‍ക്ക്  സ്ത്രീധനമായി സമ്മാനിക്കപ്പെട്ടാണത്രെ ചിക്കമഗളൂര്‍ എന്ന ഈ സ്ഥലം. ഇതിനോടടുത്തായി ഹിരെ മഗളൂര്‍ എന്നുപേരായി മൂത്തമകളുടെ സ്ഥലവുമുണ്ട്. എന്തായാലും ഹിരമഗളൂര്‍ ഇപ്പോള്‍ ചിക്കമഗളൂര്‍ ജില്ലയുടെ ഭാഗമാണ്.

പ്രകൃതിരമണീയമായ ചിക്കമഗളൂര്‍

കര്‍ണാടകയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ചിക്കമഗളൂര്‍. പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ കാഴ്ചയ്ക്ക് വസന്തമൊരുക്കുന്നതോടൊപ്പം മനസ്സിന് കുളിര്‍മയും നല്‍കുന്നു. വ്യത്യസ്തമായ ഭൂപ്രകൃതി കൂടിയാണ് ചിക്കമഗളൂരുവിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. താഴ്ന്ന നിരപ്പായ പ്രദേശങ്ങള്‍ മുതല്‍ മലനാടിന്റെ ഭാഗമായുള്ള കുന്നിന്‍പുറങ്ങളും പര്‍വ്വതപ്രദേശങ്ങളും നിറഞ്ഞതാണ് ചിക്കമഗളൂര്‍ കാഴ്ചകള്‍. മഹാത്മാഗാന്ധി പാര്‍ക്കാണ് ഇവിടത്തെ ഒരു പ്രധാന ആകര്‍ഷണം. നവരാത്രി ഉത്സവക്കാലത്താണ് നിരവധി ആളുകള്‍ കൂട്ടമായി ഇവിടെയത്തിച്ചേരുന്നത്. സാഹസികരായ യാത്രികര്‍ ചിക്കമഗളൂര്‍ കാണാനിറങ്ങുന്ന സമയത്ത് കൂട്ടത്തിലുള്ള ഷോപ്പിംഗ് ഭ്രമക്കാര്‍ക്ക് എം ജി ബസാറിലൂടെയുമാവാം ഒരു സായാഹ്നസവാരി.

കോണ്‍ക്രീറ്റ് കാടുകളില്‍ നിന്നുമൊരു മോചനം

നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സമീപത്തുതന്നെയുള്ളതുകൊണ്ടാവാം ഏത് തരത്തില്‍പ്പെടുന്ന യാത്രക്കാര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും ചിക്കമഗളൂര്‍. സാഹസിക യാത്രയ്ക്കും തീര്‍ത്ഥാടനത്തിനും വന്യജീവിസങ്കേതങ്ങള്‍ക്കും കാപ്പിത്തോട്ടത്തിനും പേരുകേട്ടതാണ് സഞ്ചാരികളുടെ സ്വര്‍ഗ്ഗമെന്ന് വിളിക്കപ്പെടുന്ന ചിക്കമഗളൂര്‍. ഇന്ത്യയിലാദ്യമായി കാപ്പികൃഷി തുടങ്ങിയ സ്ഥലം എന്ന പ്രത്യേകത കൂടിയുണ്ട് ചിക്കമഗളൂരുവിന്. ക്ഷേത്രനഗരങ്ങളും വെള്ളച്ചാട്ടങ്ങളും ഇവിടെ സുലഭമായി കാണാം.

കൃഷ്ണരാജ വോഡയാര്‍ നാലാമന്റെ ഒഴിവുകാല വിശ്രമകേന്ദ്രമായിരുന്ന കെമ്മാങ്കുടിയില്‍ റോസ് ഗാര്‍നും വെള്ളച്ചാട്ടവും പോലുള്ള സവിശേഷമായ കാഴ്ചകളുണ്ട്. ചിക്കമഗളൂര്‍ ടൗണിന് സമീപത്തായാണ് പ്രശസ്തമായ കുദ്രെമുഖ് സ്ഥിതിചെയ്യുന്നത്. കുതിരയുടെ മുഖത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ഒരു മലയാണ് കുദ്രെമുഖ് എന്ന പേരിനുപിന്നില്‍. കുതിരയുടെ മുഖം എന്നാണ് കുദ്രെമുഖ് എന്ന കന്നഡ വാക്കിനര്‍ത്ഥം.

വന്യസൗന്ദര്യവും ആത്മീയതയും

ബാബ ബുദാന്‍ പര്‍വ്വതത്തിന്റെ ഭാഗമായുള്ള മുല്ലയനഗിരിയാണ് കര്‍ണാടകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. സമുദ്രനിരപ്പില്‍ നിന്നും 1930 മീറ്റര്‍ ഉയര്‍ന്നുനില്‍ക്കുന്ന മുല്ലയനഗിരി ട്രക്കിംഗിന് പേരുകേട്ട സ്ഥലം കൂടിയാണ്. കാളതഗിരി അഥവാകാളഹസ്തി, ഹെബ്ബെ ഫാള്‍സ് എന്നീ വെള്ളച്ചാട്ടങ്ങളും ഇവിടെയാണ്. മാണിക്യധാരാ ഫാള്‍സ്, ശാന്തി ഫാള്‍സ്, കാദംബി ഫാള്‍സ് എന്നീ വെള്ളച്ചാട്ടങ്ങളും ചിക്കമഗളൂര്‍ യാത്രയില്‍ സന്ദര്‍ശിക്കാവുന്ന ഇടങ്ങളാണ്. ശൃംഗേരി, ഹൊറനാടു, കലാശ, എന്നിവയും ചിക്കമഗളൂരില്‍നിന്നും ഏറെ ദൂരത്തല്ല. 38 കിലോമീറ്റര്‍ ദൂരത്തുള്ള ഭദ്ര സങ്കേതവും കാണേണ്ട ഒന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഏത് തരത്തിലുള്ള യാത്രികര്‍ക്കും വേണ്ടതെല്ലാം ഒരുക്കിവച്ചിരിക്കുന്ന അപൂര്‍വ്വമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ചിക്കമഗളൂര്‍.

ചിക്കമഗളൂര്‍ പ്രശസ്തമാക്കുന്നത്

ചിക്കമഗളൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ചിക്കമഗളൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ചിക്കമഗളൂര്‍

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 240 കിലോമീറ്റര്‍ അകലമുണ്ട് ഇവിടേക്ക്. ഹൂബ്ലി (306 കിമി) മംഗലാപുരം (150) തിരുപ്പതി എന്നിവയും ഏറെ അകലത്തിലല്ല. കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കാഡൂരാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 40 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. 60 കിലോമീറ്റര്‍ ദൂരത്തായി ഹാസ്സന്‍ റെയില്‍വേസ്റ്റേഷനുണ്ട്. ഹൂബ്ലിയിലേക്ക് ഇവിടെ നിന്നും 306 കിലോമീറ്റര്‍ ദൂരമുണ്ട്. ബാംഗ്ലൂര്‍, ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സൗകര്യമുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    റോഡ്, റെയില്‍ മാര്‍ഗവും അകലെയുള്ള സ്ഥലങ്ങളില്‍ നിന്നാണെങ്കില്‍ വിമാനമാര്‍ഗവും ഇവിടെയെത്താം. ബാജ്‌പെ വിമാനത്താവളം എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന മാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ചിക്കമഗളൂരിന് അടുത്തുള്ളത്. മാംഗ്ലൂരില്‍ നിന്നും ഇവിടേയ്ക്ക് 149 കിലോമീറ്റര്‍ ദൂരമുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat