Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചില്‍ക » കാലാവസ്ഥ

ചില്‍ക കാലാവസ്ഥ

വേനല്‍ക്കാലം

ചില്‍കയിലെ വേനല്‍ക്കാലം ചൂടേറിയതാണ്‌. മാര്‍ച്ചില്‍ തുടങ്ങുന്ന വേനല്‍ക്കാലം ജൂണ്‍ വരെ നീണ്ടു നില്‍ക്കും. ഇക്കാലയളവിലെ ഉയര്‍ന്ന താപനില 45 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 19 ഡിഗ്രി സെല്‍ഷ്യസുമാണ്‌. വേനല്‍ക്കാലത്ത്‌ ഈ പ്രദേശത്തെ ഈര്‍പ്പവും ഉയരും.

മഴക്കാലം

ജൂലൈയില്‍ തുടങ്ങുന്ന വര്‍ഷകാലം ഒക്‌ടോബര്‍ വരെ നീണ്ടു നില്‍ക്കും. തെക്ക്‌ പടിഞ്ഞാറന്‍ കാലവര്‍ഷം ഈ പ്രദേശത്ത്‌ നല്ല മഴ ലഭിക്കുന്നതിന്‌ കാരണമാകും. ഒക്‌ടോബറോടെ മഴ കുറയും. വര്‍ഷകാലം ചില്‍ക സന്ദര്‍ശിക്കാന്‍ അനുയോജ്യമല്ല.

ശീതകാലം

ചില്‍കയിലെ ശൈത്യകാലം തണുപ്പുള്ളതാണ്‌. ശൈത്യകാലത്ത്‌ താപനില 4 ഡിഗി സെല്‍ഷ്യസ്‌ മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും. ഒക്‌ടോബറില്‍ തുടങ്ങുന്ന ശൈത്യകാലം ഫെബ്രുവരി വരെ നീണ്ടു നില്‍ക്കും. പകല്‍ കാലവസ്ഥപ്രസന്നമായിരിക്കും. സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവാണിത്‌.