Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ചോപ്‌ത

എല്ലാം മറന്ന്‌ ഉല്ലസിക്കാന്‍ ചോപ്‌ത

15

ഉത്തരാഖണ്ഡിലെ രുദ്രാപ്രയാഗ്‌ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹില്‍സ്റ്റേഷനാണ്‌ ചോപ്‌ത. സമുദ്രനിരപ്പില്‍ നിന്ന്‌ 2680 മീറ്റര്‍ ഉയരത്തില്‍ കാണപ്പെടുന്ന ചോപ്‌ത മിനി സ്വിറ്റ്‌സര്‍ലാന്‍ഡ്‌ എന്ന്‌ അറിയപ്പെടുന്നു. മനംമയക്കുന്ന പ്രകൃതി സൗന്ദര്യവും പച്ചപ്പണിഞ്ഞു നില്‍ക്കുന്ന പുല്‍മേടുകളുമാണ്‌ ചോപ്‌തയ്‌ക്ക്‌ ഈ വിശേഷണം സമ്മാനിച്ചത്‌. ബുഗായല്‍ എന്നാണ്‌ ഈ പുല്‍മേടുകള്‍ അറിയപ്പെടുന്നത്‌. ഇവിടെ നിന്നാല്‍ ചൗഖമ്പ, ത്രിശൂല്‍, നന്ദാദേവി തുടങ്ങിയ പര്‍വ്വതനിരകളുടെ മനോഹാരിതയും ആസ്വദിക്കാനാകും.

ചോപ്‌തയ്‌ക്ക്‌ സമീപമുള്ള പ്രശസ്‌തമായ ശിവക്ഷേത്രമാണ്‌ തുംഗനാഥ്‌ ക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്ന്‌ 3680 മീറ്റര്‍ ഉയരമുള്ള തുംഗനാഥ്‌ പര്‍വ്വതനിരയിലാണ്‌ പുരാതനമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ലോകത്ത്‌ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം എന്ന പ്രത്യേകതയും തുംഗനാഥ്‌ ക്ഷേത്രത്തിനുണ്ട്‌. രാവണന്‍ തന്റെ പാപങ്ങള്‍ക്ക്‌ പശ്ചാത്താപം ചെയ്‌ത അതേ സ്ഥലത്താണ്‌ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്‌ എന്നാണ്‌ വിശ്വാസം. ചോപ്‌തയില്‍ നിന്ന്‌ 3.5 കിലോമീറ്റര്‍ മല കയറിയാണ്‌ ക്ഷേത്രത്തില്‍ എത്തേണ്ടത്‌.

മന്ദാകിനി നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ തീര്‍ത്ഥാടന കേന്ദ്രമാണ്‌ കേദാര്‍നാഥ്‌ മന്ദിര്‍. ഹിന്ദുക്കളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ കേദാര്‍നാഥ്‌ മന്ദിര്‍ പഞ്ചകേദാരങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്ന ശിവലിംഗം പന്ത്രണ്ട്‌ ജ്യോതിലിംഗങ്ങളില്‍ ഒന്നാണ്‌. ഇതിന്‌ പുറമെ ക്ഷേത്രത്തില്‍ ഇരുന്നൂറോളം ശിവ വിഗ്രഹങ്ങളും കാണാം. മധ്യമഹേശ്വര്‍ ക്ഷേത്രം, കല്‍പ്പേശ്വര്‍ മന്ദിര്‍, കഞ്ചൂല കോരക്‌ കസ്‌തൂരിമാന്‍ സംരക്ഷണ കേന്ദ്രം എന്നിവയാണ്‌ ചോപ്‌തയിലെ മറ്റു പ്രധാന കാഴ്‌ചകള്‍.

ചോപ്‌തയിലെ സസ്യ-ജന്തുജാലങ്ങളെ അടുത്തു കാണുന്നതിനായി നല്ലൊരു ശതമാനം സഞ്ചാരികള്‍ ഇവിടെ എത്തുന്നു. ഇതിന്‌ പുറമെ പഞ്ചകേദാറിലേക്ക്‌ ട്രെക്കിംഗിന്‌ പോകുന്നവര്‍ക്കുള്ള ബെയ്‌സ്‌ ക്യാമ്പായും ചോപ്‌ത നിലകൊള്ളുന്നു. വിമാനമാര്‍ഗ്ഗമോ റെയില്‍ മാര്‍ഗ്ഗമോ രോഡ്‌ മാര്‍ഗ്ഗമോ ചോപ്‌തയില്‍ എത്തിച്ചേരാം. ഡെറാഡമ്മിലെ ജോളി ഗ്രാന്റ്‌ എയര്‍പോര്‍ട്ടാണ്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം.

ചോപ്‌തയില്‍ നിന്ന്‌ 226 കിലോമീറ്റര്‍ അകലെയാണ്‌ വിമാനത്താവളം. ഈ വിമാനത്താവളത്തില്‍ നിന്ന്‌ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ പതിവായി വിമാന സര്‍വ്വീസുകളുണ്ട്‌. ചോപ്‌തയ്‌ക്ക്‌ സമീപത്തുള്ള റെയില്‍വെ സ്റ്റേഷന്‍ ഋഷികേശാണ്‌. ഹരിദ്വാര്‍, ഡെറാഡം, ഋഷികേശ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ ചോപ്‌തയിലേക്ക്‌ ബസുകള്‍ ലഭിക്കും.

ചോപ്‌ത സന്ദര്‍ശിക്കുന്നതിന്‌ ഏറ്റവും അനുയോജ്യമായ സമയം വേനല്‍ക്കാലവും മഴക്കാലവുമാണ്‌. കനത്ത മഞ്ഞുവീഴ്‌ച അനുഭവപ്പെടുന്നതിനാല്‍ ശൈത്യകാല സന്ദര്‍ശനം ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

ചോപ്‌ത പ്രശസ്തമാക്കുന്നത്

ചോപ്‌ത കാലാവസ്ഥ

ചോപ്‌ത
34oC / 92oF
 • Sunny
 • Wind: SW 5 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ചോപ്‌ത

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ചോപ്‌ത

 • റോഡ് മാര്‍ഗം
  ന്യൂഡല്‍ഹിയില്‍ നിന്ന്‌ ചോപ്‌തയിലേക്ക്‌ ബസ്‌ സര്‍വ്വീസുകളുണ്ട്‌. പുരി, ഋഷികേശ്‌, ഉത്തരകാശി, ഗൗരികുണ്ഡ്‌, രുദ്രപ്രയാഗ്‌, ശ്രീനഗര്‍, ഗോപേശ്വര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ ചോപ്‌തയിലേക്ക്‌ ടാക്‌സികളും ലഭിക്കും.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  160 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഋഷികേശ്‌ റെയില്‍വെ സ്‌റ്റേഷനാണ്‌ ചോപ്‌തയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍. ന്യൂഡല്‍ഹി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളുമായി ഈ രെയില്‍വെ സ്റ്റേഷന്‍ ബന്ധിപ്പിച്ചിട്ടുണ്ട്‌. ചോപ്‌തയിലേക്ക്‌ ഇവിടെ നിന്ന്‌ കാറും മറ്റു സ്വകാര്യ വാഹനങ്ങളും ലഭിക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ചോപ്‌തയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം ഡെറാഡമിലെ ജോളി ഗ്രാന്റ്‌ എയര്‍പോര്‍ട്ടാണ്‌. വിമാനത്താവളത്തില്‍ നിന്ന്‌ ചോപ്‌തയിലേക്ക്‌ 175 കിലോമീറ്റര്‍ ദൂരമുണ്ട്‌. ഇവിടെ നിന്ന്‌ ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ പതിവ്‌ വിമാന സര്‍വ്വീസുകളുണ്ട്‌. സഞ്ചാരികള്‍ക്ക്‌ വിമാനത്താവളത്തില്‍ നിന്ന്‌ ടാക്‌സിയില്‍ ചോപ്‌തയില്‍ എത്താവുന്നതാണ്‌.
  ദിശകള്‍ തിരയാം

ചോപ്‌ത ട്രാവല്‍ ഗൈഡ്

One Way
Return
From (Departure City)
To (Destination City)
Depart On
12 Jul,Sun
Return On
13 Jul,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
12 Jul,Sun
Check Out
13 Jul,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
12 Jul,Sun
Return On
13 Jul,Mon
 • Today
  Chopta
  34 OC
  92 OF
  UV Index: 9
  Sunny
 • Tomorrow
  Chopta
  29 OC
  84 OF
  UV Index: 9
  Sunny
 • Day After
  Chopta
  30 OC
  85 OF
  UV Index: 9
  Partly cloudy