ഉര്‍ഗാം താഴ്‌വരയിലാണ് കല്‍പ്പേശ്വര്‍ മന്ദിര്‍ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2134 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ ശിവന്റെ ജടയാണ് പൂജിക്കപ്പെടുന്നത്. പഞ്ചകേദാരങ്ങളില്‍ അഞ്ചാം സ്ഥാനമുള്ള കല്‍പ്പേശ്വര്‍ മന്ദിര്‍ വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാവുന്നതാണ്. ഒരു ഗുഹയിലൂടെ കടന്നുവേണം കല്ലില്‍ നിര്‍മ്മിതമായ ഈ ചെറിയ ക്ഷേത്രത്തില്‍ എത്താന്‍.
ക്ഷേത്രത്തിലെ കല്‍പ്പവൃക്ഷത്തിന് ചുവട്ടില്‍ അര്‍ഖ്യമുനി തപസ്സ് ചെയ്‌തിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഇവിടെ വച്ചാണ് അദ്ദേഹം അപ്‌സരസായ ഉര്‍വ്വശിയെ സൃഷ്ടിച്ചതെന്നും ഐതിഹ്യമുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള നമ്പൂതിരി ബ്രാഹ്മണന്‍മാരാണ് ഇവിടെ പൂജ നടത്തുന്നത്. ഇവര്‍ ശങ്കരാചാര്യരുടെ ശിഷ്യ പരമ്പരയില്‍ പെട്ടവരാണത്രേ.



Click it and Unblock the Notifications