ചോപ്‌തയിലെ മന്‍സുനാ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് മധ്യമഹേശ്വര്‍ ക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്ന് 3497 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പഞ്ചകേദാരങ്ങളില്‍ മധ്യമഹേശ്വര്‍ ക്ഷേത്രവും ഉള്‍പ്പെടുന്നു. കേദാര്‍നാഥ്, തുംഗനാഥ്, രുദ്രനാഥ്, കല്‍പ്പേശ്വര്‍ എന്നിവയാണ് പഞ്ചകേദാരങ്ങളില്‍ ഉള്‍പ്പെടുന്ന മറ്റു ക്ഷേത്രങ്ങള്‍. പഞ്ചകേദാരങ്ങളില്‍ നാലാം സ്ഥാനമാണ് മധ്യമഹേശ്വര്‍ ക്ഷേത്രത്തിനുള്ളത്.
ശിവന്റെ ഉദരത്തെയാണ് ഇവിടെ പൂജിക്കുന്നത്. പാണ്ഡവന്മാരാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കുരുക്ഷേത്ര യുദ്ധത്തില്‍ കൗരവന്മാരെ കൊന്നൊടുക്കിയതിന്റെ പാപത്തില്‍ നിന്ന് മുക്തി തേടി പാണ്ഡവന്മാര്‍ ശിവന്റെ മുന്നില്‍ എത്തി. കുപിതനായ ശിവന്‍ നന്ദിയുടെ രൂപത്തില്‍ ഹിമാലയത്തിലെ ഗര്‍വാലി മേഖലയില്‍ ഒളിച്ചു. പാണ്ഡവന്മാര്‍ ഗുപ്‌തകാശിയില്‍ വച്ച് രൂപംമാറിയ ശിവനെ കണ്ടു. ഇവര്‍ നന്ദിയുടെ രൂപത്തിലുള്ള ശിവനെ തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ശിവന്റെ ശരീരഭാഗങ്ങള്‍ അഞ്ച് വ്യത്യസ്‌ത സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ശിവഭഗവാന്റെ ഉദരം കാണപ്പെട്ട സ്ഥലത്താണ് മധ്യമഹേശ്വര്‍ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ഐതിഹ്യം.



Click it and Unblock the Notifications