ലോകത്ത് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമായ തുംഗനാഥ് മന്ദിര്‍ പഞ്ചകേദാരങ്ങളില്‍ ഒന്നാണ്. തുംഗനാഥ് മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 3680 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാണ്ഡവ രാജാവായ അര്‍ജ്ജുനനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ഐതിഹ്യം. തുംഗനാഥ് എന്നാല്‍ കൊടുമുടികളുടെ നാഥന്‍ എന്നാണ് അര്‍ത്ഥം. ഉത്തരേന്ത്യന്‍ നിര്‍മ്മാണ ശൈലിയില്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന ക്ഷേത്രത്തില്‍ ശിവഭഗവാന്റെ കരങ്ങളെയാണ് പൂജിക്കുന്നത്. ക്ഷേത്രത്തിന്റെ പ്രധാന പ്രവേശന കവാടത്തില്‍ ശിവന്റെ വാഹനമായ നന്ദിയുടെ കല്‍പ്രതിമയും സ്ഥാപിച്ചിരിക്കുന്നു.
പാണ്ഡവരുടെ രൂപങ്ങള്‍ക്കൊപ്പം സന്യാസിമാരായ കാലഭൈരവന്‍, വ്യാസന്‍ എന്നിവരുടെ വിഗ്രഹങ്ങളും ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിട്ടുണ്ട്. ഇതിന് പുറമെ വിവിധ ദേവന്മാര്‍ക്കും ദേവിമാര്‍ക്കും സമര്‍പ്പിച്ചിട്ടുള്ള ചെറിയ ക്ഷേത്രങ്ങളും തുംഗനാഥ് മന്ദിറിന് ചുറ്റും കാണാം. കനത്ത മഞ്ഞുവീഴ്‌ച കാരണം നവംബര്‍ മുതല്‍ മാര്‍ച്ച് വരെ ക്ഷേത്രം അടച്ചിടും.



Click it and Unblock the Notifications