Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചോപ്‌ത » കാലാവസ്ഥ

ചോപ്‌ത കാലാവസ്ഥ

വേനല്‍ക്കാലവും മഴക്കാലവുമാണ്‌ ചോപ്‌ത സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ ചോപ്‌തയിലെ വേനല്‍ക്കാലം. ഈ സമയത്തെ ഏറ്റവും ഉയര്‍ന്ന താപനില 30 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. വേനല്‍ക്കാലത്ത്‌ സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ ഈ സമയത്ത്‌ വളരെയധികം സഞ്ചാരികള്‍ ചോപ്‌ത സന്ദര്‍ശിക്കുന്നു.

മഴക്കാലം

ചോപ്‌തയില്‍ മഴക്കാലം ജൂലൈ മാസത്തോടെ ആരംഭിക്കും. സെപ്‌റ്റംബര്‍ മാസം വരെ ഇത്‌ തുടരുകയും ചെയ്യും. മഴക്കാലത്ത്‌ ഇവിടെ കനത്ത മഴ ലഭിക്കാറില്ല. അതിനാല്‍ ഈ സമയത്ത്‌ ഇവിടെ സുഖകരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. മഴക്കാലത്ത്‌ ചോപ്‌ത സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മഴക്കോട്ട്‌ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കൂടെ കരുതുക.

ശീതകാലം

ചോപ്‌തയില്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ശൈത്യകാലം. ഈ സമയത്തെ കൂടിയ താപനില 15 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില -15 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ശൈത്യകാലത്ത്‌ ഇവിടെ കനത്ത മഞ്ഞുവീഴ്‌ച അനുഭവപ്പെടും. അതിനാല്‍ ശൈത്യകാലത്ത്‌ ചോപ്‌ത സന്ദര്‍ശിക്കുന്നത്‌ ഒഴിവാക്കുക.