Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുന്നൂർ » കാലാവസ്ഥ

കുന്നൂർ കാലാവസ്ഥ

ഒരു ഹില്‍സ്റ്റേഷന്‍ എന്ന നിലയില്‍ വര്‍ഷം മുഴുവനും കൂനൂര്‍ സന്ദര്‍ശിക്കാം. വേനല്‍ക്കാലമാണ് ട്രെക്കിങ്ങിനും, കാഴ്ചകള്‍ കാണാനും അനുയോജ്യമായത്.  മഴക്കാലത്തും പച്ചപ്പ് നിറഞ്ഞ പ്രകൃതി ഭംഗി ആസ്വദിക്കാം. എന്നാല്‍ കനത്ത മഴയുള്ള അവസരങ്ങള്‍ ഒഴിവാക്കണം. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് ഹണിമൂണ്‍ ട്രിപ്പുകള്‍ക്കും, ഒഴിവ് ദിനങ്ങള്‍ ചെലവഴിക്കാനും യോജിക്കുക.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് കുന്നൂരിലെ വേനല്‍ക്കാലം. ഇക്കാലം വളരെ പ്രസന്നവും, സുഖകരവുമാണ്. ഇക്കാലത്ത് വലിയ ചൂട് അനുഭവപ്പെടാറില്ല. വേനല്‍ കാലത്ത് പ്രഭാതങ്ങളില്‍ താഴ്വരയുടെ കാഴ്ചകള്‍ തെളിഞ്ഞ് കാണാനാവും. ഇക്കാലത്ത് ചൂട് 15 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെടുന്നു.

മഴക്കാലം

ജൂണിലാണ് മഴക്കാലം ആരംഭിക്കുക. മോശമല്ലാത്ത മഴ ലഭിക്കുന്ന ഇവിടെ സെപ്തംബര്‍ വരെ മഴ തുടരും. ഇക്കാലത്ത് ഇവിടം മഞ്ഞ് മൂടി കാണപ്പെടും. മഴക്കാലത്ത് കുന്നൂര്‍ സന്ദര്‍ശിക്കുന്നത് അത്ര അനുയോജ്യമല്ല. എന്നിരുന്നാലും ഇക്കാലത്ത്  നിറഞ്ഞൊഴുകുന്ന അരുവികളും, വെള്ളച്ചാട്ടങ്ങളും, ഹരിതാഭമായ പ്രകൃതിയും ചേര്‍ന്ന് മനോഹരമായ കാഴ്ചയൊരുക്കുന്നു.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം. പത്ത് ഡിഗ്രി സെല്‍ഷ്യസിലേക്ക് ഇക്കാലത്ത് അന്തരീക്ഷ താപനില താഴാറുണ്ട്. തണുത്ത കാലാവസ്ഥ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സമയത്ത് കുന്നൂര്‍ സന്ദര്‍ശിക്കാം. എന്നാല്‍ ഈ സമയത്ത് സന്ദര്‍ശനം നടത്തുമ്പോള്‍ തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങള്‍ കൂടി കരുതണം.