കുമൗണിന്റെ താഴ്‌വരയില്‍ ക്യാരി ഗ്രാമത്തിലാണ് ക്യാരി ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ഹിമാലയന്‍ മേഖലയിലെ ഗ്രാമജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ അനുഭവിക്കാന്‍ ഇവിടെ കഴിയും. സമുദ്രനിരപ്പില്‍ നിന്ന് 2800 മീറ്റര്‍ ഉയരത്തിലാണ് ഈ ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നോക്കിയാല്‍ കോര്‍ബറ്റ് ദേശീയ ഉദ്യാനം കാണാന്‍ കഴിയും.
ബൗര്‍ നദിക്കരയില്‍ ഒരു മലഞ്ചെരുവിലെ ജൈവകൃഷി തോട്ടത്തിലാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. പായയും സ്‌ളീപ്പിംഗ് ബാഗുകളുമുള്ള മണ്‍കുടിലുകളില്‍ സഞ്ചാരികള്‍ക്ക് അന്തിയുറങ്ങാം. തൊട്ടില്‍, ഊഞ്ഞാല്‍, ക്യാമ്പ് ഫയറിന് ആവശ്യമുള്ള സാധനങ്ങള്‍ മുതലായവ ഇവിടെ വാടകയ്‌ക്ക് ലഭിക്കും. ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി സൗരവിളക്കുകളാണ് ക്യാമ്പില്‍ ഉപയോഗിക്കുന്നത്.



Click it and Unblock the Notifications