കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിലെ പട്ടീല്‍ ദന്‍ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ് ധികാല. ഇവിടെ നൂറില്‍പ്പരം വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു റസ്റ്റ്‌ഹൗസുണ്ട്. സഞ്ചാരികള്‍ക്ക് ഇവിടെ വിശ്രമിക്കാവുന്നതാണ്. കാണ്ഡാ മലനിരകളുടെ പശ്ചാത്തലത്തില്‍, താഴ്‌വാരത്തിന്റെ മനോഹാരിത ഇവിടെ നിന്ന് ആസ്വദിക്കാന്‍ കഴിയും. രാംഗംഗ നദി വിവിധ കൈവഴികളായി താഴ്‌വരയിലൂടെ ഒഴുകുന്ന കാഴ്‌ചയും മനോഹരമാണ്.
ധികാല വിനോദസഞ്ചാര സമുച്ചയത്തിന്റെ പിറകുവശത്ത് ധികാല ചൗര്‍, ഫുലായ് ചൗര്‍ എന്നീ പുല്‍മേടുകള്‍ കാണാം. ദേശീയ ഉദ്യാനത്തിലെ ഏറ്റവും വലിയ പുല്‍മേടാണ് ധികാല ചൗര്‍. ഇതിലൂടെ നിരവധി പാതകള്‍ കടന്നു പോകുന്നു. ഈ പാതകളിലൂടെ സഫാരി നടത്താവുന്നതാണ്. കാട്ടാന, കലമാന്‍, ഹോഗ് ഡിയര്‍, റാപ്‌റ്റര്‍, വിവിധതരം പക്ഷികള്‍ എന്നിവയെ അടുത്തു കാണാന്‍ സഫാരിയിലൂടെ കഴിയും.



Click it and Unblock the Notifications