കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിലൂടെ ഒഴുകുന്ന ഒരു പ്രധാന നദിയാണ് രാംഗംഗ നദി. മഴയെ ആശ്രയിച്ച് നിലനില്‍ക്കുന്ന നദി 100 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷമാണ് ദേശീയ ഉദ്യാനത്തില്‍ പ്രവേശിക്കുന്നത്. ഇവിടെ നിന്ന് 40 കിലോമീറ്ററോളം ഒഴുകി നദി കാലാഗഢില്‍ എത്തുന്നു. പാലെയ്‌ന്‍, മണ്ഡല്‍, സോണാനദി എന്നിവ രാംഗംഗയുടെ പോഷകനദികളാണ്. മഷീര്‍ മീനുകള്‍, ഘരിയാലുകള്‍, മുതല, നീര്‍നായ്, ആമകള്‍ എന്നിവ ഈ നദിയിലുണ്ട്. ഇതിന് പുറമെ ശൈത്യകാലത്ത് മധ്യേഷ്യയില്‍ നിന്നും യൂറോപ്പില്‍ നിന്നും നിരവധി ദേശാടനപക്ഷികളും ഇവിടെ എത്തുന്നു. ഫിഷ് ഈഗിള്‍, ടേണ്‍, കൊക്ക്, പൊന്മാന്‍ തുടങ്ങിയ പക്ഷികളെയും ഇവിടെ കാണാന്‍ കഴിയും.



Click it and Unblock the Notifications