കോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ എത്തുന്നവര്‍ ഒഴിവാക്കാത്ത ഒരു വിനോദമാണ് റാഫ്‌റ്റിംഗ്. കോസി നദിയുടെ മനോഹാരിതയിലൂടെ ഒഴുകി നടക്കാം എന്നതു തന്നെയാണ് റാഫ്‌റ്റിംഗിനെ ആകര്‍ഷകമാക്കുന്നത്. ഇവിടുത്തെ റാഫ്‌റ്റിംഗ് ആസ്വാദ്യകരവും സുരക്ഷിതവുമാണ്. റാഫ്‌റ്റിംഗിന് ആവശ്യമായ സാധനങ്ങള്‍ മിതമായ നിരക്കില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളില്‍ നിന്ന് ലഭിക്കും. നദിയെ ചുറ്റി മനോഹരങ്ങളായ പര്‍വ്വത നിരകളും മലഞ്ചെരിവുകളും ഉണ്ട്. റാഫ്‌റ്റിംഗിനിടെ ഇത്തരം കാഴ്‌ചകള്‍ ആസ്വദിക്കുകയും ചെയ്യാം. ഖൈര്‍, തേക്ക്, സാല്‍, റോസ്‌വുഡ് എന്നീ മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന വനമേഖലയിലൂടെയാണ് നദി ഒഴുകുന്നത്. ചുരുക്കത്തില്‍ മലനിരകള്‍ക്കും കാടിനും നടുവിലൂടെ സ്വച്ഛന്ദമായ ഒരു യാത്ര, അതാണ് ഇവിടുത്തെ റാഫ്‌റ്റിംഗ്.
റാഫ്‌റ്റിംഗിന് ഒരോ റിസോര്‍ട്ടുകളും വ്യത്യസ്‌ത നിരക്കുകളാണ് ഈടാക്കുന്നത്. സാധാരണ നിരക്ക് ഒരാള്‍ക്ക് ഒരു രാത്രി ഏതാണ്ട് 2000 രൂപയാണ്. ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള സമയമാണ് റാഫ്‌റ്റിംഗിന് അനുയോജ്യം. റിവര്‍ ക്രോസിംഗ്, റോക്ക് ക്‌ളൈംബിംഗ്, റാപ്പെല്ലിംഗ് എന്നീ സാഹിക വിനോദങ്ങള്‍ക്കുള്ള സൗകര്യവും റിസോര്‍ട്ടുകള്‍ ഒരുക്കുന്നുണ്ട്.



Click it and Unblock the Notifications