പ്രത്യേക കാലങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ജലസ്രോതസ്സുകളാണ് സോട്ടുകള്‍. കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിലെ ജന്തുജാലങ്ങളുടെ കുടിവെള്ള സ്രോതസ്സുകളായും ഇവ വര്‍ത്തിക്കുന്നു. ഉദ്യാനത്തിലെ പരിസ്ഥിതിയില്‍ ഇവയ്‌ക്ക് വലിയ സ്ഥാനമാണുള്ളത്. ഇവയ്‌ക്ക് പുറമെ പറ്റേര്‍പാനി, ലാല്‍ധാംഗ്, കോത്തിറാവു, ഛിര്‍ന, ധാരാ, ഗര്‍ജിയ എന്നീ അരുവികളും ഇവിടെയുണ്ട്.
മിക്ക അരുവികളും കുറ്റിച്ചെടികളാലും മുളങ്കാടുകളാലും ചുറ്റപ്പെട്ടിരിക്കുന്നു. ഇവിടങ്ങളിലാണ് കടുവകള്‍ അധിവസിക്കുന്നത്. മഴക്കാലത്ത് സോട്ടുകളിലെ ജലനിരപ്പ് ഉയരും. ഈ വെള്ളപ്പാച്ചിലില്‍ വനപാതകളും താത്‌ക്കാലിക പാലങ്ങളും തകരുന്നത് പതിവാണ്. അതിനാല്‍ മഴക്കാലത്ത് പാര്‍ക്ക് അടച്ചിടും.



Click it and Unblock the Notifications