കോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ നിന്ന് 121 കിലോമീറ്റര്‍ അകലെയുള്ള പാന്റ്‌നഗര്‍ എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. സഞ്ചാരികള്‍ക്ക് ഇവിടെ നിന്ന് ടാക്‌സിയില്‍ ദേശീയ ഉദ്യാനത്തില്‍ എത്താം. ഇതിന് ആയിരം രൂപയോളം ചെലവ് വരും. ഇവിടെ നിന്ന് 151 കിലോമീറ്റര്‍ അകലെ ഡറാഡമില്‍ സ്ഥിതി ചെയ്യുന്ന ജോളി ഗ്രാന്റ് വിമാനത്താവളവും സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. 442 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സിംല എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷവും ഇവിടേക്ക് വരാം. ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്. ഇവിടെ നിന്ന് 250 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ എത്തിച്ചേരാന്‍ കഴിയും.