Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോര്‍ബറ്റ്‌ ദേശീയ ഉദ്യാനം » കാലാവസ്ഥ

കോര്‍ബറ്റ്‌ ദേശീയ ഉദ്യാനം കാലാവസ്ഥ

നവംബര്‍ മുതല്‍ മെയ്‌ വരെയുള്ള കാലമാണ്‌ കോര്‍ബറ്റ്‌ ദേശീയ ഉദ്യാനം സന്ദര്‍ശിക്കുന്നതിന്‌ ഏറ്റവും ഉത്തമം. സന്ദര്‍ശനത്തിന്‌ മഴക്കാലത്തിന്‌ തൊട്ട്‌ മുന്‍പും മഴക്കാലത്തിന്‌ ശേഷവും ഉള്ള സമയവും തിരഞ്ഞെടുക്കാവുന്നതാണ്‌.

വേനല്‍ക്കാലം

മാര്‍ച്ച്‌ മാസത്തില്‍ ആരംഭിക്കുന്ന വേനല്‍ക്കാലം ഇവിടെ മെയ്‌ വരെ തുടരും. ഈ സമയത്തെ ഇവിടുത്തെ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 30 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ ഇവിടുത്തെ മഴക്കാലം. മഴക്കാലത്ത്‌ കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തില്‍ കനത്ത മഴ ലഭിക്കും.

ശീതകാലം

 ഡിസംബറിലാണ്‌ ഇവിടെ ശൈത്യകാലം ആരംഭിക്കുന്നത്‌. ഫെബ്രുവരി വരെ തണുപ്പുകാലം തന്നെയാണ്‌. ഈ സമയത്ത്‌ താപനില അഞ്ച്‌ ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും. ഈ സമയത്ത്‌ രാവിലെ നല്ല മഞ്ഞ്‌ അനുഭവപ്പെടുക പതിവാണ്‌.