Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കുട്രാലം

കുട്രാലം - വെള്ളച്ചാട്ടങ്ങളുടെ നാട്

29

സ്പാ ഓഫ് സൗത്ത് എന്ന ഓമനപ്പേരിലാണ് കുട്രാലം അറിയപ്പെടുന്നത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലാണ് മനോഹരമായ  കുട്രാലം സ്ഥിതിചെയ്യുന്നത്. നിരവധി ഹെല്‍ത്ത് റിസോര്‍ട്ടുകളും ക്ലിനിക്കുകളും ഇവിടെയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 167 മീറ്റര്‍ ഉയരത്തിലാണ് കുട്രാലത്തിന്റെ കിടപ്പ്.മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങളുടെ നാടാണിത്. സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതും ഈ വെള്ളച്ചാട്ടങ്ങള്‍ തന്നെ.

കുട്രാലത്തെ ആകര്‍ഷണങ്ങള്‍

പ്രകൃതിസൗന്ദര്യം മാത്രമല്ല, നിരവധി വെള്ളച്ചാട്ടങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് കോര്‍ട്ടലം. പേരരുവി, ചിത്രരുവി, ഷെന്‍ബാഗ്‌ദേവി വെള്ളച്ചാട്ടം, തേനരുവി, ഐന്തരുവി, പഴത്തോട്ട അരുവി, പഴയ കോര്‍ട്ടാല അരുവി, പുലി അരുവി തുടങ്ങിയവവയാണ് കോര്‍ട്ടലത്തെ പ്രശസ്തമാക്കുന്ന വെള്ളച്ചാട്ടങ്ങളില്‍ ചിലത്.

തിരുകത്രാലനാഥര്‍ ക്ഷേത്രം, തിരുമലൈ കോവില്‍, കുമാരന്‍ കോവില്‍, കാശിവിശ്വനാഥര്‍ കോവില്‍, ദക്ഷിണാമൂര്‍ത്തി കോവില്‍ പാപനാശം ഉലകാംബിക ക്ഷേത്രം, ആര്യങ്കാവ് ഇയ്യപ്പന്‍ കോവില്‍ തുടങ്ങിയ ക്ഷേത്രങ്ങളും ഇവിടെ പ്രശസ്തിയാര്‍ജ്ജിച്ചവയാണ്. ഐന്തനരുവിയിലെ ബോട്ട് ഹൗസ്, പഴയ കോര്‍ട്ടല അരുവി, സ്‌നേക്ക് ഹൗസ്, അക്വേറിയം തുടങ്ങിയവയും കുട്രാലത്തെ ആകര്‍ഷണങ്ങളാണ്.

കുട്രളം എന്നാണ് തമിഴില്‍ ഈ സ്ഥലത്തിന്റെ പേര്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പാണ് കോര്‍ട്ടലം. മുക്തിവേളി, നന്നഗ്രാം, പിതുര്‍ കണ്ട, തീര്‍ത്ഥപുരം, തിരുനഗരം, വസന്തപേരൂര്‍ തുടങ്ങിയ പേരുകളിലും ഈ സ്ഥലം അറിയപ്പെടുന്നു.

നിരവധി പുരാണങ്ങളിലും ഈ സ്ഥലത്തെ കുറിച്ച് പരാമര്‍ശങ്ങളുണ്ട്. കൈലാസനാഥനായ ശിവന്‍ അഗ്‌സത്യമുനിയെ ഇവിടേക്ക് അയച്ചു എന്നാണ് ഒരു കഥ. അതുകൊണ്ടുതന്നെ ഇവിടുത്തെ പല ക്ഷേത്രങ്ങളിലും ശിവനാണ് പ്രതിഷ്ഠ. ചോള, പാണ്ഡ്യരാജാക്കന്മാരെ കുറിച്ച് ബന്ധപ്പെട്ട കഥകളും കോര്‍ട്ടലത്തിനുണ്ട്.

എങ്ങിനെയെത്തും

അടുത്ത കാലത്താണ് കുട്രാലം ഒരു വിനോദ സഞ്ചാരകേന്ദ്രമായി വളര്‍ന്നത്. അതിനുശേഷം നിരവധി ക്ലാസ് റിസോര്‍ട്ടുകളും മറ്റും ഇവിടെ വന്നിട്ടുണ്ട്. കേരള, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നായി നിരവധി ആളുകള്‍ ഇവിടെയെത്തുന്നു. തൂത്തുക്കുടിയാണ് കോര്‍ട്ടലത്തിന് അടുത്തുള്ള വിമാനത്താവളം. 85 കിലോമീറ്റര്‍ ദൂരത്താണിത്. ചെങ്കോട്ടയാണ് സമീപ റെയില്‍വേ സ്റ്റേഷന്‍. കേരള, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് നിരവധി ബസ്സ് സര്‍വ്വീസുകളും ഇവിടേക്ക് ലഭ്യമാണ്.

മികച്ച സമയം

മണ്‍സൂണ്‍, വേനല്‍ മാസങ്ങളും ഇവിടെയെത്താന്‍ യോജിച്ചതാണ്. ജൂലൈ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ഇവിടെ സഞ്ചാരികള്‍ എത്തുന്നു. വേനല്‍ക്കാലം വളരെ ചൂടേറിയതാണ്. മഴക്കാലത്ത് വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ സഞ്ചാരികള്‍ എത്തുന്നു.

English Summary: Courtallam, popularly known as the ‘Spa of the south’ is a township located in the Tirunelveli District of the South Indian State of Tamil Nadu. Situated at a height of 167 meters on the Western Ghats, Courtallam derives its popularity as a spa from the fact that it houses numerous health resorts and clinics and waterfalls which are said to have medicinal properties.

കുട്രാലം പ്രശസ്തമാക്കുന്നത്

കുട്രാലം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കുട്രാലം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കുട്രാലം

  • റോഡ് മാര്‍ഗം
    തമിഴ്‌നാട്ടിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം കുട്രാലത്ത് എളുപ്പം എത്താനാകും. ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ബസ് സര്‍വ്വീസുണ്ട്. ബസാണ് ഇവിടെയെത്താന്‍ താരതമ്യേന ചെവലു കുറഞ്ഞ മാര്‍ഗം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ചെങ്കോട്ടയും തിരുനെല്‍വേലിയുമാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍. ഇവിടെനിന്നും ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ മുതലായ സ്ഥലങ്ങളിലേക്ക് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    85 കിലോമീറ്റര്‍ അകലത്തുള്ള തൂത്തുക്കുടിയാണ് കുട്രാലത്തിന് സമീപത്തുള്ള വിമാനത്താവളം. കോയമ്പത്തൂര്‍, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും വിമാനങ്ങളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri