Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കട്ടക്ക്

കട്ടക്ക് - ഒഡീഷയുടെ യഥാര്‍ത്ഥതലസ്ഥാനം

29

ഒഡീഷയുടെ യഥാര്‍ത്ഥതലസ്ഥാനം എന്ന് കട്ടക്കിനെ വിളിക്കാം. തലസ്ഥാനമായ ഭുവനേശ്വരില്‍ നിന്നും 28 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശം ഒഡീഷയുടെ സാംസ്ക്കാരിക,വാണിജ്യതലസ്ഥാനം തന്നെയാണ്. സംസ്ഥാനത്തെ ഏറ്റവും വലുതും പഴക്കമേറിയതുമായ ഈ ജില്ല മധ്യകാലഘട്ടത്തില്‍ അഭിനവ വാരണാസി കടക എന്നാണ് അറിയപ്പെട്ടിരുന്നത്.

മഹാനദിയുടേയും കത്ജോരി നദിയുടേയും തീരത്തുള്ള ഈ പ്രദേശം ഒഡീഷയിലെ നയനമനോഹരമായ വിനോദകേന്ദ്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.വിനോദയാത്രികര്‍ക്ക് കട്ടക്ക് പ്രിയകേന്ദ്രമാകാന്‍ കാരണങ്ങള്‍ പലതുമുണ്ട്. ഒഡീഷയുടെ സാംസ്ക്കാരിക കലവറ എന്നത് തന്നെ ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.ഇന്നും നില നില്‍ക്കുന്ന പാരമ്പര്യ കലകളും തൊഴിലുകളും സഞ്ചാരികള്‍ ഒഡീഷയുടെ സംസ്ക്കാരിതയെ തൊട്ടറിയാന്‍ അവസരം നല്‍കുന്നു.

വിനോദസഞ്ചാരകേന്ദ്രങ്ങള്‍

തീര്‍ത്ഥകേന്ദ്രങ്ങളും സ്മാരകങ്ങളും,ക്ഷേത്രങ്ങളും,കുന്നുകളും കോട്ടകളുമടക്കം നിരവധി വത്യസ്തമായ കാഴ്ച്ചകളാണ് കട്ടക്കിലുള്ളത്. അന്‍സുപ എന്ന മനോഹരമായ ശുദ്ധജലതടാകവും ദബലേശ്വര്‍ ബീച്ചും ദബലേശ്വര്‍ ക്ഷേത്രവും രത്നഗിരി ലളിതഗിരി, ഉദയഗിരി മലനിരകളുടെ സൌന്ദര്യവും സഞ്ചാരികളുടെ മനംമയക്കുമെന്ന് ഉറപ്പ്. ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രശസ്തമായ ചാര്‍ച്ചിക ക്ഷേത്രവും മാതാ ഭട്ടാരികയെ ആരാധിക്കുന്ന ഭട്ടാരിക ക്ഷേത്രവും എട്ട് ശിവക്ഷേത്രങ്ങളുള്ള ചൌദാറും കട്ടക്കിലേക്ക് ഭക്തരെആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ഇതുകൂടാതെ പരുരാതനകാലം മുതല്‍ക്കേ ബുദ്ധമതം പഠിപ്പിക്കുന്ന നരജ് എന്ന ബുദ്ധകേന്ദ്രവും ചാന്ദിദേവിയെ പ്രതിഷ്ഠിച്ച ചാന്ദി ക്ഷേത്രവും കട്ടക്കിലെപ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളാണ്.

സതകോസ്യ വന്യജീവി സംരക്ഷണകേന്ദ്രമാണ് കട്ടക്കിലെ മറ്റൊരു പ്രധാന കേന്ദ്രം. ഒറീസ്സയിലെ വന്യമൃഗങ്ങളെല്ലാം തന്നെ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.കായിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കട്ടക്കിലെ ബരാബതി സ്റ്റേഡിയം സന്ദര്‍ശിക്കാം. ഇതുകൂടാതെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകങ്ങളും നേതാജി മ്യൂസിയവും ഒഡീഷയുടെ സ്വാതന്ത്രസമരകാലത്തെ കഥകള്‍ വിളിച്ചോതുന്നു.

വര്‍ണ്ണങ്ങള്‍ നിറഞ്ഞ ആഘോഷങ്ങള്‍

കട്ടക്കിനെപ്പറ്റി പറയുമ്പോള്‍ ആഘോഷങ്ങളെ ഒഴിവാക്കാനാകില്ല. എല്ലാ ആഘോഷങ്ങളിലും വളരെ ഉല്ലാസത്തോടെയും ആവേശത്തോടെയും പങ്കെടുക്കുന്ന ജനതയാണ് കട്ടക്കിലേത്. കട്ടക്കിന്‍റെ സാസ്ക്കാരിക പെരുമയുടെ പ്രധാന കാരണം ഈ ആഘോഷങ്ങള്‍ തന്നെ.ദസറ, ഗണേശ ചതുര്‍ത്ഥി,കാളിപൂജ,വസന്തപഞ്ചമി,കാര്‍ത്തികേശ്വര്‍ പൂജ,ക്രിസ്തുമസ്,ഈദ്,ഹോളി,ദീപാവലി, രഥയാത്ര  എന്നിങ്ങനെ വിവിധ മതസ്ഥരുടെ വത്യസ്തമായ  ആഘോഷങ്ങളെല്ലാം കട്ടക്ക് ഒന്നിച്ച് ആഘോഷിക്കാറുണ്ട്.ഇതുകൂടാതെ ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ വാണിജ്യ ഉത്സവമായ ബലിയാത്ര നടക്കുന്നത് കട്ടക്കില്‍ വച്ചാണ്.വര്‍ഷാവര്‍ഷം നവംബര്‍ മാസത്തിലാണ് ഈ ആഘോഷം നടക്കുന്നത്. പട്ടം പറത്തല്‍ ഉത്സവമാണ് കട്ടക്കിലെ മറ്റൊരു പ്രധാന ആഘോഷം.

കട്ടക്ക്ഒരു പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ് . സില്‍ക്ക്,കോട്ടണ്‍,വസ്ത്രങ്ങളുടെ വലിയ ശേഖരം തന്നെ ഇവടെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.

കാലാവസ്ഥ

ഹരിയാനയിലെ മറ്റ് പ്രദേശങ്ങളെ പോലെ കട്ടക്കും ഉഷ്ണമേഖലാ പ്രദേശമാണ്. വേനലില്‍ കൊടുംചൂടും മഞ്ഞുകാലത്ത് കൊടും തണുപ്പും അനുഭവപ്പെടുന്ന പ്രദേശമാണിത്.

കട്ടക്ക് പ്രശസ്തമാക്കുന്നത്

കട്ടക്ക് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കട്ടക്ക്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കട്ടക്ക്

  • റോഡ് മാര്‍ഗം
    റോഡുമാര്‍ഗ്ഗം വരുന്നവര്‍ക്ക് ഒഡീഷയില്‍ നിന്നും പുറത്തു നിന്നും കട്ടക്കിലേക്കുള്ള ബസ്സുകളെ ആശ്രയിക്കാം. രാജ്യത്തിന്‍റെ പല ഭാഗങ്ങലില്‍ നിന്നും ദേശീയപാതയിലൂടെ കട്ടക്കിലെത്താം. ഒഡീഷയ്ക്ക് അകത്തു നിന്നാണെങ്കില്‍ കട്ടക്കിലേക്ക് ടാക്സികളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    റെയില്‍മാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ സഞ്ചാരികള്‍ക്ക് കട്ടക്ക് റെയില്‍വേ സ്റ്റേഷനിലിറങ്ങാം. ഒഡീഷ്യ്ക്കകത്തു നിന്നും പുറത്തുനിന്നും ഒട്ടേറെ ട്രെയിനുകള്‍ കട്ടക്കിലേക്ക് ദിവസവും സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വിമാനയാത്രയാണ് തെരെഞ്ഞടുക്കുന്നതെങ്കില്‍ കട്ടക്കിലേക്കുള്ള സഞ്ചാരികള്‍ക്ക് ഭുവനേശ്വറിലെ ബിജു പട്നായിക്ക് വിമാനത്താവളത്തിലെത്താം.രാജ്യത്തെ പല പ്രധാന വിമാനത്താവളങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് സര്‍വ്വീസുകളുണ്ട്.കൊല്‍ക്കത്ത ഡല്‍ഹി,മുംബൈ ,ചെന്നൈ,ഹൈദ്രാബാദ് വിശാഖപട്ടണം തുടങ്ങി പ്രധാന വിമാനത്താവളങ്ങളില്‍ നിന്നും ഇവിടേക്ക് സ്ഥിരം സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun