Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദാദ്ര ആന്‍റ് നാഗര്‍ ഹവേലി

ദാദ്ര ,നാഗര്‍ ഹവേലി - വശീകരിക്കുന്ന പ്രകൃതി ഭംഗി

ദാദ്ര, നാഗര്‍ ഹവേലി(ഡിഎന്‍എച്ച്‌) പശ്ചിമേന്ത്യയിലെ ഒരു കേന്ദ്രഭരണ പ്രദേശമാണ്‌. സില്‍വാസ്സയാണ്‌ തലസ്ഥാനം. ഗുജറാത്തിനും മഹാരാഷ്‌ട്രയ്‌ക്കുമിടയിലായാണ്‌ നാഗര്‍ ഹവേലി. അതേസമയം ദാദ്ര, നാഗര്‍ഹവേലിയില്‍ നിന്നും ഏതാനം കിലോമീറ്ററുകള്‍ അകലെ ഗുജറാത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ദമാന്‍ഗംഗ നദി ഈ പ്രദേശത്തു കൂടിയാണ്‌ ഒഴുകുന്നത്‌.

കിഴക്കായി പശ്ചിമഘട്ടമലനിരകളാണുള്ളത്‌. ഗുജറാത്തിന്റെ പടിഞ്ഞാറായി അറേബ്യന്‍ കടലാണെങ്കിലും ദാദ്ര & നാഗര്‍ ഹവേലി ഭൂപ്രദേശങ്ങളാല്‍ ചുറ്റപ്പെട്ട്‌ കിടക്കുന്ന സ്ഥലമാണ്‌.1783 -1785 കാലയളവില്‍ പോര്‍ച്ചുഗീസുകാര്‍ ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്‌ വരെ മറാത്ത ഭരണത്തിന്‍ കീഴിലായിരുന്നു ഈ കേന്ദ്രഭരണ പ്രദേശം.

ഇന്ത്യന്‍ നാഷണല്‍ പ്രതിനിധികള്‍ 1954 ല്‍ പുറത്താക്കുന്നത്‌ വരെ നീണ്ട 150 വര്‍ഷം പോര്‍ച്ച്‌ഗീസ്‌ നിയന്ത്രണത്തിലായിരുന്നു ഈ പ്രദേശം. ഇപ്പോഴും പോര്‍ച്ച്‌ഗീസ്‌ സ്വാധീനം ഈ പ്രദേശത്ത്‌ കാണാന്‍ സാധിക്കും. വര്‍ഷം തോറും ഈ പ്രദേശത്തെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ നിരവധി പേര്‍ എത്താറുണ്ട്‌.

491 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച്‌ കിടക്കുന്ന ദാദ്ര& നാഗര്‍ഹവേലിയില്‍ വാര്‍ലി, ദുബാല്‍, ധോബിസ്‌, കോക്‌നാസ്‌ തുടങ്ങി നിരവധി ഗോത്രക്കാരുണ്ട്‌. 40 ശതമാനത്തോളം വനമേഖലയാണ്‌. നിരവധി ഗോത്രക്കാര്‍ ഈ വനങ്ങളിലാണ്‌ താമസിക്കുന്നത്‌.

ദാദ്ര & നാഗര്‍ ഹവേലിയിലെ ആകര്‍ഷണങ്ങള്‍

ദാദ്ര& നാഗര്‍ഹേവലി 150 വര്‍ഷക്കാലം പോര്‍ച്ച്‌ഗീസ്‌ കോളനിയായിരുന്നു. ഇവിടുത്തെ വാസ്‌തുവിദ്യ, ഭക്ഷണം, ജനങ്ങളുടെ ജീവിത ശൈലി തുടങ്ങി എല്ലാത്തിലും പോര്‍ച്ചുഗീസുകാരുടെ പാദമുദ്രകള്‍ കാണാന്‍ കഴിയും. ഈ കേന്ദ്രഭരണപ്രദേശത്തെ പ്രധാന ആകര്‍ഷണം റോമന്‍കത്തോലിക്ക പള്ളി-ദി ചര്‍ച്ച്‌ ഓഫ്‌ അവര്‍ ലേഡി ഓഫ്‌ പയറ്റി ആണ്‌. നിലവില്‍ പ്രദേശവാസികളിലേറെയും ഹിന്ദുമത വിശ്വാസികളാണ്‌.

സില്‍വാസ്സയിലെ ബിന്ദ്രാബിന്‍ ഉള്‍പ്പടെ നിരവധി ക്ഷേത്രങ്ങള്‍ ഇവിടെ കാണാന്‍ കഴിയും. റെയില്‍ , റോഡ്‌, വായുമാര്‍ഗം മികച്ച രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്ന സില്‍വാസ്സയാണ്‌ സന്ദര്‍ശകരിലേറെപ്പേരും തങ്ങാന്‍ തിരഞ്ഞെടുക്കുക. പള്ളിക്കും ക്ഷേത്രത്തിനും പുറമെ നിരവധി സ്ഥലങ്ങള്‍ ഇവിടെ കാണാനുണ്ട്‌. തലസ്ഥാന നഗരിയായ സില്‍വാസ്സയിലെ മറ്റൊരു പ്രധാന ആകര്‍ഷണം ട്രൈബല്‍ കള്‍ച്ചറല്‍ മ്യൂസിയം .വിവിധ ഗോത്ര വംശജരുപയോഗിക്കുന്ന മുഖം മൂടികള്‍, സംഗീത ഉപകരണങ്ങള്‍, ചൂണ്ടകള്‍, പ്രതിമകള്‍ എന്നിവയുടെ വലിയ ശേഖരമാണ്‌ ഇവിടെയുള്ളത്‌.

സില്‍വാസ്സയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ സ്ഥലമാണ്‌ ഖാന്‍വേല്‍. ഹരിത മലനിരകളും , പുല്‍ത്തകിടികളും , ചെറു കുടിലുകളും മനോഹര ഉദ്യാനങ്ങളും കാണപ്പെടുന്ന പ്രകൃതി സുന്ദരമായ സ്ഥലമാണിത്‌. സില്‍വാസ്സയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വനഗംഗ തടാകം ഒരുമനോഹരമായ തടാക ഉദ്യാനമാണ്‌. ഖാന്‍വേലയില്‍ നിന്നും 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ദുധ്‌നിയിലെത്തും.

ദമാന്‍ഗംഗ നദിയില്‍ നന്നും രൂപം കൊണ്ടിട്ടുള്ള മനോഹരമായ നദീതടമാണിത്‌. മധുബന്‍ അണക്കെട്ടിന്റെ ഭംഗി ഇവിടെ നിന്നും അസ്വദിക്കാന്‍ കഴിയും. വള്ളച്ചാട്ടങ്ങളും കരിങ്കല്‍ മതിലുകളും വിശാലമായ പുല്‍ത്തകിടിയുമുള്ള മനോഹരമായ ഉദ്യാനമാണ്‌ ഹിര്‍വ വനം. വര്‍ണ്ണ പക്ഷികളും കുരങ്ങുകളും മലമ്പാമ്പുകളും മുതലുകളുമുള്ള ചെറിയൊരു കാഴ്‌ചബംഗ്ലാവ്‌ സില്‍വാസ്സയിലുണ്ട്‌.

ദാദ്ര,നാഗര്‍ ഹവേലി വന്യജീവി സ്‌നേഹകളുടെ ഇഷ്‌ടസ്ഥലം കൂടിയാണ്‌. വസോണ ലയണ്‍ സഫാരിയാണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഗുജറാത്തിലെ ഗീര്‍ വനങ്ങളില്‍ നിന്നും കൊണ്ടുവന്ന സിംഹങ്ങളാണ്‌ ഇവിടെയുള്ളത്‌. വിവിധ തരം മാനുകളുള്ള സാത്മാലിയ ഡീര്‍പാര്‍ക്കാണ്‌ മറ്റൊരാകര്‍ഷണം. സില്‍വാസ്സയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗോത്ര ഗ്രാമമായ കൗന്‍ചയും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്‌.

ദാദ്ര ആന്‍റ് നാഗര്‍ ഹവേലി സ്ഥലങ്ങൾ

  • സില്‍വാസ്സ 22
  • സില്‍വാസ്സ 22
  • സില്‍വാസ്സ 22

ദാദ്ര ആന്‍റ് നാഗര്‍ ഹവേലി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദാദ്ര ആന്‍റ് നാഗര്‍ ഹവേലി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat