ഡല്‍ഹൌസിയിലെ പ്രധാന പൈതൃക സ്വത്തായി കാത്തു സൂക്ഷിക്കുന്ന മന്ദിരമാണ് കൈനാന്‍സ്. സ്വാതന്ത്ര്യ സമര സേനാനിയായ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പേരുമായി ബന്ധപ്പെട്ട് ഇവിടം പ്രശസ്തമാണ്. അദ്ദേഹം അസുഖ ബാധിതനായ കാലത്ത് ഏതാണ്ട് 7 മാസത്തോളം കാലം ഈ മന്ദിരത്തില്‍ ഇതിന്റെ ഉടമസ്ഥന്‍മാരുടെ കൂടെയായി താമസിച്ചിട്ടുണ്ട്. 1993 ല്‍ ലാഹോറിലെ ഡോ. എന്‍. ആര്‍. ധരം വീറാണ് ഈ മന്ദിരം പണി കഴിപ്പിച്ചത്.
ഗാന്ധി ചൗക്കില്‍ നിന്ന് 50 മീറ്റര്‍ ദൂരമേയുള്ളൂ ഇവിടേയ്ക്ക്. യാത്രികരെ സംബന്ധിച്ചടുത്തോളം ഈ പ്രദേശത്തായി തന്നെ ഇങ്ങനെയൊരു മന്ദിരം കണ്ടെത്താന്‍ ഒരല്‍പം വിഷമമാണ്. കൈനാന്‍സ് എന്നെഴുതിയ ഒരു സൈന്‍ ബോര്‍ഡ് മരത്തില്‍ തൂങ്ങി കിടക്കുന്നത് കാണാം. ഇവിടം പെട്ടെന്നു കണ്ടു പിടിക്കാനുള്ള ഒരു പ്രധാന വഴികാട്ടിയാണത്.



Click it and Unblock the Notifications