Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഡല്‍ഹൌസി » കാലാവസ്ഥ

ഡല്‍ഹൌസി കാലാവസ്ഥ

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയുള്ള കാലത്ത് വളരെ മിതമായ കാലാവസ്ഥയാണ്. ഇവിടുത്തെ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാന്‍ സഞ്ചാരികളേറെപ്പേരും ഈ സമയത്താണ് ഇവിടേക്കെത്തുക. എന്നാല്‍ ഒരു   ചെറു യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ജൂലൈ സെപ്റ്റംബര്‍ സീസണാകും കൂടുതല്‍ അനുയോജ്യം.  തണുപ്പിന്റെ രസം ആവോളം നുകരാന്‍ ഡിസംബര്‍ ഫെബ്രുവരി കാലത്ത് ഇങ്ങോട്ട് വരാം. മഞ്ഞു നിറഞ്ഞ കാലാവസ്ഥയായത്‌ കൊണ്ട് തന്നെ കമ്പിളി വസ്ത്രങ്ങള്‍ തുടങ്ങി യാത്രക്ക് വേണ്ടതൊക്കെ നേരത്തെ തന്നെ പ്ലാന്‍ ചെയ്യുന്നതാവും ഉചിതം.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ് വേനല്‍ക്കാലം. യാത്രികര്‍ക്ക് കാഴ്ചകള്‍ ചുറ്റി നടന്നു കാണാന്‍ പാകത്തില്‍ സുഖകരമായ ഒരു വേനല്‍ക്കാലമാണിവിടെ. 15.5 ഡിഗ്രിക്കും 25.5 ഡിഗ്രിക്കുമിടയിലാണ് ആ സമയത്തെ താപനില.

മഴക്കാലം

മഴക്കാലത്ത് വ്യത്യസ്തമായ അനുഭൂതിയാണ് ഈ പ്രദേശം സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്ന മഴക്കാലമാണിവിടെ. 214 സെന്റീ മീറ്ററാണ് ശരാശരി വാര്‍ഷിക വര്‍ഷപാതം. മഴക്കാലത്തെ ഇവിടുത്തെ വശ്യമാര്‍ന്ന കാഴ്ചകള്‍ കണ്ടാസ്വദിക്കാന്‍ ഒട്ടേറെ സഞ്ചാരികള്‍ ആ സമയം ഇവിടെയെത്താറുണ്ട്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ശീതകാലം. 10 ഡിഗ്രിക്കും 1 ഡിഗ്രി വരെ താപനിലയുള്ള ശീതകാലത്ത് മഞ്ഞു വീഴ്ച ഇവിടുത്തെ സാധാരണ കാഴ്ചയാണ്. ഈ സമയത്തെ യാത്രക്ക് കമ്പിളി വസ്ത്രങ്ങള്‍ കയ്യില്‍ കരുതാം.