Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഡല്‍ഹൌസി

ഡല്‍ഹൌസി - കാലത്തെ വെല്ലുന്ന സുന്ദര കാവ്യം

71

ഹിമാചല്‍ പ്രദേശിലെ ദൗലാധര്‍ നിരകളിലെ വിനോദ സഞ്ചാര കേന്ദ്രമാണ് ഡല്‍ഹൌസി. 1854 ല്‍ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറലായ ഡല്‍ഹൌസി പ്രഭു തന്റെ വേനല്‍ക്കാല സുഖവാസ കേന്ദ്രമെന്ന നിലയിലാണ് 13 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം ഒരുക്കിയെടുത്തത്. കത്ലോഗ്,പോര്‍ത്രിയന്‍,തെഹ്ര,ബക്രോട,ബലുന്‍ എന്നീ കുന്നുകളെ കേന്ദ്രീകരിച്ചു നിര്‍മ്മിച്ചതാണീ പ്രദേശം.

ചമ്പല്‍ ജില്ലയിലേക്കുള്ള പ്രവേശന കവാടമായി ഡല്‍ഹൌസി അറിയപ്പെടുന്നു. ചമ്പ ജില്ലയിലെ താമസക്കാരുടെ അസുഖങ്ങള്‍ ചികിത്സിക്കാനായി ഇവിടെയൊരു ആശുപത്രി പണികഴിപ്പിക്കാന്‍ ബ്രിട്ടീഷ്‌ ജനറലായിരുന്ന നേപ്പിയര്‍ മുന്‍കയ്യെടുത്തിട്ടുണ്ട്. സന്ദര്‍ശകരെ വിസ്മയം കൊള്ളിക്കുന്ന കാഴ്ച്ചകളുടെ ഒരു വമ്പന്‍ നിര തന്നെ ഇവിടെയുണ്ട്.  ഇവിടെയുള്ള ബ്രിട്ടീഷ്‌ ഭരണ കാലത്തെ ചര്‍ച്ചുകള്‍ പ്രധാന ആകര്‍ഷണങ്ങളില്‍പ്പെടുന്നു. ബലൂനിലെ സെന്‍റ് പാട്രിക്സ്‌ ചര്‍ച്ച്, സെന്‍റ് ആണ്ട്രൂസ് ചര്‍ച്ച്,സുഭാഷ്‌ ചൗക്കിലെ സെന്‍റ് ഫ്രാന്‍സിസ് ചര്‍ച്ച്, ഗാന്ധി ചൗക്കിലെ സെന്‍റ് ജോണ്‍സ് ചര്‍ച്ച് എന്നിവയാണ് പ്രധാന ചര്‍ച്ചുകള്‍. ജന്ദ്രി ഘട്ടിലെ കൊട്ടാരം ചമ്പ ദേശത്തെ വാസ്തു വിദ്യയുടെ പ്രതീകമായി നിലകൊള്ളുന്നു.

അജിത്‌ സിംഗ്,സുഭാഷ്‌ ചന്ദ്ര ബോസ് തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുമായി ബന്ധപ്പെട്ടു പ്രചാരം സൃഷ്‌ടിച്ച പ്രദേശങ്ങളാണ് പഞ്ച് പുല,സുഭാഷ്‌ ബയോലി എന്നിവ. സഞ്ചാരികളില്‍ ആവേശം നിറയ്ക്കുന്ന ഒട്ടേറെ സാഹസിക വിനോദങ്ങള്‍ ഇവിടെയുണ്ട്. ഖജ്ജയര്‍,ദയിന്‍ കുണ്ട്,ട്രൈയുണ്ട്,ധര്‍മ്മ ശാല,ചമ്പ,പലംപൂര്‍,ബൈജ് നാഥ്,ബിര്‍,ബില്ലിംഗ് തുടങ്ങിയവ യാത്രികരുടെ ലിസ്റ്റില്‍ പെടുന്ന പ്രധാന കേന്ദ്രങ്ങളാണ്. ചോബിയ പാസ്‌,ഗാന്ധി ചൗക്ക്, ഭര്‍മൌര്‍,ചമ്പ,ഗരം സടക്,അലഹ് വാട്ടര്‍ ടാങ്ക്,ഗഞ്ചി പഹാരി,ബജ്രെശ്വരി ദേവി ക്ഷേത്രം തുടങ്ങി ഒട്ടനവധി പ്രദേശങ്ങള്‍ ഇവിടെ കാണാം.

ചരിത്രരേഖകളുള്‍പ്പെടെ അപൂര്‍വ്വങ്ങളായ ഒട്ടേറെ വസ്തുക്കളുടെ കലവറയാണ് ഇവിടെയുള്ള ഭുരി സിംഗ് മ്യൂസിയം. ഭുരി രാജാവ് സംഭാവന നല്‍കിയ പെയിന്റിംഗ്സ് ആണ് മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണം. 1908 ലാണ് ഈ മ്യൂസിയം നിര്‍മ്മിച്ചത്. ചമ്പ പ്രദേശത്തെ ചരിത്ര രേഖകള്‍ പ്രതിപാദിക്കുന്ന സര്‍ദ ലിപികളിലുള്ള ശിലാ ലേഖകള്‍ ഇവിടുത്തെ അമൂല്യമായ ശേഖരങ്ങളില്‍ പ്പെടുന്നു. രാജാ ഉമേദ് സിംഗ് പണികഴിപ്പിച്ച രംഗ് മഹല്‍ മുഗള്‍,ബ്രിട്ടീഷ്‌ വാസ്തു വിദ്യയുടെ മാസ്മരികത പ്രതിഫലിപ്പിക്കുന്നതാണ്.

ഭഗവാന്‍ കൃഷ്ണന്റെ ജീവിതം പ്രതിപാദിക്കുന്ന പഞ്ജാബി ചുവര്‍ ചിത്രങ്ങള്‍ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. ഈ മ്യൂസിയത്തിന്റെ ചുറ്റളവിലായി തന്നെ ഹിമാചല്‍ എമ്പോറിയം സ്ഥിതി ചെയ്യുന്നുണ്ട്. കൈത്തറിയില്‍ നിര്‍മ്മിതമായ തൂവാലകള്‍,രുമാലുകള്‍, ഷാളുകള്‍ കൂടാതെ ചപ്പലുകള്‍ തുടങ്ങി ഈ ദേശത്തെ കലാവിരുത് പ്രകടമാകുന്ന ഒട്ടേറെ വസ്തുക്കള്‍ ഇവിടെ നിന്നും വാങ്ങാം.

വര്‍ഷത്തിലുടനീളം പ്രസന്നമായ കാലാവസ്ഥയാണിവിടെ. 15.5 ഡിഗ്രിക്കും 25.5 ഡിഗ്രിക്കുമിടയില്‍ താപനിലയോട് കൂടി മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ് ഡല്‍ഹൌസിയിലെ വേനല്‍ക്കാലം. സുഖകരമായ കാലാവസ്ഥയും മനോഹരമായ കാഴ്ച്ചകളും നിറം ചാര്‍ത്തുന്ന വേനല്‍ക്കാലത്താണ് സഞ്ചാരികളേറെയും എവിടെ എത്താറുള്ളത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. ഇവിടുത്തെ മലയോര  കാഴ്ചകള്‍ കൂടുതല്‍ സുന്ദരവും തിളക്കമാര്‍ന്നതുമാകുന്നത് ആ സമയത്താണ്. 10 ഡിഗ്രിക്കും 1 ഡിഗ്രിക്കുമിടയില്‍ തണുപ്പ് പകര്‍ന്നു കൊണ്ട് ശീതകാലമെത്തുന്നു. സമുദ്ര നിരപ്പില്‍ നിന്നും 2700 മീറ്റര്‍ ഉയരെ നില്‍ക്കുന്നതിനാല്‍ തന്നെ ശീതകാലത്ത് മഞ്ഞു വീഴ്ച ഇവിടെ സാധാരണമാണ്.

ഡല്‍ഹിയില്‍ നിന്നും ഏകദേശം 563 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. ഡല്‍ഹൌസിക്ക് 191 കിലോമീറ്റര്‍ അകലെ അമൃതസറും,43 കി. മീ. അകലെ ചമ്പയും,315 കി. മീ. അകലെയായി ചണ്ടി ഗഡും സ്ഥിതി ചെയ്യുന്നു. വിമാനത്തിലാണ് യാത്രയെങ്കില്‍ 80 കിലോമീറ്റര്‍ അകലെ പതന്‍ കോട്ട് എയര്‍പോര്‍ട്ടുണ്ട്. ഇവിടുന്നു ഡല്‍ഹിയിലേക്ക് വിമാനം കയറാം. 180 കിലോമീറ്റര്‍ അകലെയുള്ള ജമ്മു എയര്‍പോര്‍ട്ടില്‍ നിന്നു മറ്റു പ്രധാന നഗരങ്ങളിലേക്കെല്ലാം തന്നെ സര്‍വീസുകളുണ്ട്.

തീവണ്ടിയാത്രക്കാര്‍ക്ക് പതന്‍ കോട്ടില്‍ തന്നെ റെയില്‍വേ സ്റ്റേഷനുണ്ട്. ഡല്‍ഹി,മുംബായ്,അമൃതസര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് ട്രെയിനുകള്‍ പുറപ്പെടുന്നുണ്ട്. കുടാതെ തൊട്ടടുത്ത  പട്ടണങ്ങളിലേക്കെല്ലാം തന്നെ ഇവിടുന്നു ധാരാളം ബസ്‌ സര്‍വീസുകളുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇവിടേക്ക് ലക്ഷുറി ബസുകള്‍ ലഭ്യമാണ്.

ഡല്‍ഹൌസി പ്രശസ്തമാക്കുന്നത്

ഡല്‍ഹൌസി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഡല്‍ഹൌസി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഡല്‍ഹൌസി

  • റോഡ് മാര്‍ഗം
    തൊട്ടടുത്ത പ്രധാന പട്ടണങ്ങളിലേക്കെല്ലാം തന്നെ ഇവിടുന്നു ബസ്‌ സര്‍വീസുകളുണ്ട്. ഡല്‍ഹിയിലേക്ക് ഇവിടുന്ന് ഏതാണ്ട് 560 കിലോമീറ്ററോളം ദൂരം വരും. യാത്രികര്‍ക്ക് ഡല്‍ഹിയില്‍ നിന്നും ലക്ഷുറി ബസുകള്‍ ലഭ്യമാണ്. എയര്‍ കണ്ടിഷണ്ട് ബസ്സാണെങ്കില്‍ യാത്ര കൂടുതല്‍ സുഖകരമാകും. അതിലാണെങ്കില്‍ ഒരാള്‍ക്ക് 1500 രൂപയാണ് നിരക്ക്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    പതന്‍ കോട്ട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഡല്‍ഹി,മുംബായ്,അമൃതസര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് തീവണ്ടികള്‍ പുറപ്പെടുന്നുണ്ട്. സ്റ്റേഷനില്‍ നിന്ന് ഡല്‍ഹൌസിയിലേക്ക് ടാക്സി കിട്ടും. 1000 രൂപയാണ് ടാക്സി ചാര്‍ജ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    80 കിലോമീറ്റര്‍ അകലെയുള്ള പതന്‍ കോട്ട് എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടുന്നു ഡല്‍ഹിയിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്. 180 കിലോമീറ്റര്‍ അകലെയുള്ള ജമ്മു എയര്‍പോര്‍ട്ടില്‍ നിന്നും ഡല്‍ഹിയിലേക്കും മറ്റ് ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്കുമൊക്കെ ധാരാളം വിമാനങ്ങള്‍ പുറപ്പെടുന്നുണ്ട്. പിന്നെ വിദേശ യാത്രക്കാര്‍ക്കായി ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിമാന സര്‍വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat