Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദാണ്‌ഡേലി » കാലാവസ്ഥ

ദാണ്‌ഡേലി കാലാവസ്ഥ

ഒക്‌ടോബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളാണ് ദാണ്‌ഡേലി സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്. പ്രകൃതിദൃശ്യങ്ങള്‍ കാണാന്‍ മെയ് മാസവും പക്ഷിനിരീക്ഷണത്തിന് ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളുമാണ് ഏറ്റവും പറ്റിയ സമയം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പകല്‍സമയത്ത് കടുത്ത ചൂട് അനുഭവപ്പെടാറില്ല. 33 ഡിഗ്രി സെല്‍ഷ്യസില്‍ക്കൂടുതല്‍ താപനില ഉയരുക പതിവില്ല. അതിനാല്‍ത്തന്നെ നിരവധി യാത്രികര്‍ വേനല്‍ക്കാലത്തും ഇവിടെയെത്താറുണ്ട്. 

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴയില്‍ സ്ഥലങ്ങള്‍ ചുറ്റിനടന്നുകാണാന്‍ എളുപ്പമല്ലാത്തതിനാല്‍ ഇവിടെ മഴക്കാലത്ത് ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറവാണ്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശൈത്യകാലത്താണ് ദാണ്‌ഡേലി സന്ദര്‍ശനത്തിന് ആളേറുക. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. ശരാശരി 26 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ താപനില.