Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദാണ്‌ഡേലി

ജലയാത്രകള്‍ക്ക് പേരുകേട്ട ദാണ്‌ഡേലി

15

കര്‍ണാടക സംസ്ഥാനത്തിലെ ഉത്തരകര്‍ണാടക ജില്ലയില്‍ പശ്ചിമഘട്ടനിരകളില്‍ ഫോറസ്റ്റിനാല്‍ ചുറ്റപ്പെട്ട കൊച്ചുപട്ടണമാണ് ദാണ്‌ഡേലി. ചെങ്കുത്തായ താഴ് വരകളും മലകളും നിറഞ്ഞ ഈ പ്രദേശം സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. കര്‍ണാടകത്തിലെ പ്രധാനപ്പെട്ട വ്യാവസായിക, വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നാണ് ദാണ്‌ഡേലി. പേപ്പര്‍ നിര്‍മാണത്തിന് പേരുകേട്ട ഈ പ്രദേശത്തെ ഭൂരിഭാഗം സ്ഥലങ്ങളും വിവധിങ്ങളായ പേപ്പര്‍മില്ലുകാരുടെ കൈവശമാണ്. അവയില്‍ പ്രധാനികളാണ് വെസ്റ്റ് കോസ്റ്റ് പേപ്പര്‍ മില്‍സ്. ചങ്ങാടത്തിലെ ജലയാത്രകള്‍ക്ക് പറ്റിയ തേക്കേ ഇന്ത്യയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ദാണ്‌ഡേലി.

പേരിന് പിന്നില്‍

ദാണ്‌ഡേലിയെന്ന പേരിന് പിന്നില്‍ നിരവധി കഥകളുണ്ട്. പുരാണത്തിലെ പ്രസിദ്ധമായ ദണ്ഡകവനമാണ് പിന്നീട് ദാണ്‌ഡേലിയായതെന്നാണ് പൊതുവേയുള്ള ഒരു വിശ്വാസം. അല്ല മിരാഷി ഭൂപ്രഭുക്കന്മാരുടെ സേവകനായിരുന്ന ദണ്‌ഡേലപ്പയുടെ പേരില്‍നിന്നാണ് ഈ സ്ഥലം ദാണ്‌ഡേലിയെന്നറിയപ്പെട്ടതെന്നും കുതുന്നവരുണ്ട്. ഇതുരണ്ടുമല്ല, പണ്ട് കാലത്ത് ഇവിടെ ഭരിച്ചിരുന്ന ദണ്ഡനായക്ക എന്ന രാജാവ് കാടിന്റെ ഭംഗികണ്ട് ഇഷ്ടപ്പെട്ട് ഈ സ്ഥലത്തെ ദാണ്‌ഡേലി എന്ന് വിളിച്ചു എന്നൊരു നാടോടിക്കഥയുമുണ്ട്.

ദാണ്‌ഡേലിയിലെ കാഴ്ചകള്‍

കര്‍ണാടകയിലെ വലിപ്പമേറിയ രണ്ടാമത്തെ വന്യജീവി സങ്കേതമാണ് ദാണ്‌ഡേലി. 2007ലാണ് ദാണ്‌ഡേലി വന്യജീവി സങ്കേതം കടുവസംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്. കാളി നദിയുടെ ഉപനദികളായ  കാനേരിയും നാഗജാരിയും ദാണ്‌ഡേലി വന്യജീവിസങ്കേതത്തിന്റെ ഭാഗമാണ്. കടുവകള്‍, ചീറ്റപ്പുലി, പുള്ളിപ്പുലി, ആനകള്‍, കാട്ടുപോത്ത്, വിവിധതരം മാനുകള്‍, വെരുക്, കരടി, കുറുനരി, വിവധതരം കുരങ്ങുകള്‍ എന്നുതുടങ്ങി മുന്നൂറിലധികം തരത്തില്‍പ്പെട്ട കൂട്ടര്‍ ഇവിടെ അന്തേവാസികളായുണ്ട്.

കനോയിംഗ്, കയാക്കിംഗ്, എന്നിവയ്ക്കും കാളീ നദിയിലൂടെ ഒരു രാത്രികാല വാട്ടര്‍ റിഫ്റ്റിംഗിനും സൗകര്യമുണ്ട് ദാണ്‌ഡേലിയില്‍. മൗണ്ടന്‍ ബൈക്കിംഗും സൈക്ലിംഗും പോലെയുള്ള സാഹസികതയ്ക്കും പറ്റിയ ഇടമാണ് ദാണ്‌ഡേലി. നേച്ചര്‍ വാക്ക്‌സ്, ക്രൊക്കഡൈല്‍ സ്‌പോട്ടിംഗ്, ട്രക്കിംഗ് തുടങ്ങിയവയയ്ക്കും പക്ഷിനിരീക്ഷണത്തിനും പ്രശസ്തമാണ് ദാണ്‌ഡേലി.

ഉലാവി ക്ഷേത്രം പോലുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങളും സുപ ജലവൈദ്യുത പദ്ധതി, കാവ്‌ല, സൈദ്ധേരി പാറകളിലെ ഗുഹകള്‍ എന്നിവയ്ക്കും പ്രശസ്തമാണ് ദാണ്‌ഡേലി. കാളിനദിയുടെ സമീപത്തായി സമുദ്രനിരപ്പില്‍ നിന്നും 1551 അടി ഉയരത്തിലാണ് ഡാണ്‌ഡേലിയുടെ നില്‍പ്പ്. ഗോവയില്‍നിന്നും 125 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ധാര്‍വ്വാഡ്, ബൈന്ദൂര്‍, ബെല്‍ഗാം എന്നിവിടങ്ങളില്‍ നിന്നും റോഡ് വഴി ദാണ്‌ഡേലിയിലെത്താന്‍ എളുപ്പമാണ്.

ദാണ്‌ഡേലി പ്രശസ്തമാക്കുന്നത്

ദാണ്‌ഡേലി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദാണ്‌ഡേലി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ദാണ്‌ഡേലി

  • റോഡ് മാര്‍ഗം
    ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 480 കിലോമീറ്റര്‍ അകലത്തിലാണ് ദാണ്‌ഡേലി. അല്‍നാവാര്‍, ധാര്‍വ്വാഡ്, ഹൂബ്ലി എന്നിവിടങ്ങളില്‍ നിന്നും കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ബാംഗ്ലുരില്‍ നിന്നും ഡീലക്‌സ് ലക്ഷ്വറി ബസ്സുകളും ഇവിടേയ്ക്കുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തീവണ്ടിയാത്രയാണെങ്കിലും ബുദ്ധിമുട്ടുകളൊന്നുമില്ല. അല്‍നാവര്‍ ജംഗ്ഷനാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 35 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ബാംഗ്ലൂര്‍, ഹൂബ്ലി, ബെല്‍ഗാം തുടങ്ങിയ റെയില്‍വേ സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ടിരിക്കുന്നു ഇത്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    റോഡ്, റെയില്‍ മാര്‍ഗവും അകലെയുള്ള സ്ഥലങ്ങളില്‍ നിന്നാണെങ്കില്‍ വിമാനമാര്‍ഗവും ഇവിടെയെത്താം. ബെല്‍ഗാമാണ് അടുത്തുള്ള എയര്‍പോര്‍ട്ട്. 90 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് 481 കിലോമീറ്റര്‍ ദൂരമുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri