Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദാന്ത

ദാന്ത - അഗ്നിവംശ രജപുത്രന്‍മാരുടെ നാട്

22

അഗ്നിവംശ രജപുത്രന്‍മാരുടെ പിന്‍മുറക്കാരായ പരമാര രാജവംശം ഭരിച്ചിരുന്ന ദാന്ത അഹമ്മദാബാദില്‍ നിന്ന് 161  കിലോമീറ്റര്‍ അകലെ രാജസ്ഥാന്‍ ഗുജറാത്ത് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ബനസ്കന്ത ജില്ലയിലെ നഗരമാണ്. നിരവധി പുണ്യക്ഷേത്രങ്ങളുടെ സാന്നിധ്യമുള്ള  പില്‍ഗ്രിം ടൂറിസം മാപ്പില്‍ നിര്‍ണായക സ്ഥാനം അലങ്കരിക്കുന്ന നഗരമാണ്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം രാജഭരണത്തിന്‍െറ കൊടിക്കൂറ താഴ്ന്നെങ്കിലും എല്ലാവര്‍ഷവും കൊട്ടാരത്തില്‍ നടക്കുന്ന നവരാത്രി പൂജ ഗതകാല പ്രൗഡിയുടെ നേര്‍കാഴ്ചയൊരുക്കുന്ന ആഘോഷമാണ്. രാജകൊട്ടാരത്തിന്‍െറ ഒരു ഭാഗത്ത് രാജകുടുബാംഗങ്ങളുടെ മേല്‍നോട്ടത്തില്‍ ‘ഭവാനി വില്ല ഹെരിറ്റേജ് ഹോം സ്റ്റേ’ എന്ന പേരില്‍ സഞ്ചാരികള്‍ക്ക് താമസസൗകര്യവും ഒരുക്കുന്നുണ്ട്. രാജസ്ഥാനിലെ സുഖവാസകേന്ദ്രങ്ങളിലൊന്നായ മൗണ്ട് ആബുവിനോട് ചേര്‍ന്നാണ് ഈ പഴയ നാട്ടുരാജ്യമെന്നതിനാല്‍ അവിടെയത്തെുന്ന പല സഞ്ചാരികളും ദാന്തയിലും എത്താറുണ്ട്.

51 ശക്തിപീഠങ്ങളില്‍ ഒന്നായി കരുതുന്ന അംബാജി ക്ഷേത്രം, ചാലൂക്യ വംശത്തിന്‍െറ ഭരണകാലത്ത് നിര്‍മിച്ചതെന്ന് കരുതുന്ന പട്ടാനിലെ കൊത്തുപണികള്‍ നിറഞ്ഞ പടവുകളോടെയുള്ള കിണര്‍, ജൈന ക്ഷേത്രത്തിന്‍െറ അവശിഷ്ടങ്ങള്‍, വാദ്നഗറിലെ സ്മാരകങ്ങള്‍, കോടേശ്വര്‍ ക്ഷേത്രം, മൊധേരയിലെ സൂര്യക്ഷേത്രം, തരംഗയിലെയും കുംഭാരിയയിലെയും ജൈനക്ഷേത്രങ്ങള്‍, ധാരോയി അണക്കെട്ട് എന്നിവയാണ് ദാന്തയിലെ ആകര്‍ഷകങ്ങള്‍.

ബലരാം അംബാജി വന്യമൃഗ സങ്കേതവും ഇവിടെയുണ്ട്. നീലക്കാള, പുള്ളിപ്പുലി,സ്ളോത്ത് കരടി തുടങ്ങിയ മൃഗങ്ങളെയും നിരവധിയിനം പക്ഷികളെയും ഇവിടെ കാണാം. സന്ദര്‍ശനത്തിന്‍െറ ഓര്‍മക്കായി പഷ്മിന ഷാളുകള്‍, ഓടില്‍ തീര്‍ത്ത ആഭരണങ്ങള്‍, മനോഹരങ്ങളായ ശില്‍പ്പങ്ങള്‍,പെയിന്‍റിംഗുകള്‍ തുടങ്ങിവ വില്‍ക്കുന്ന കടകള്‍ ഇവിടെ ധാരാളം ഉണ്ട്.

തരംഗ മലകളും ജൈനക്ഷേത്രവും

വാദ്നഗറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഈ മലനിരകള്‍ നഗരതിരക്കില്‍ നിന്ന് പ്രകൃതിയുടെ അപൂര്‍വ സൗന്ദര്യത്തില്‍ ലയിക്കാനുള്ള അവസരമാണ് സന്ദര്‍ശകന് നല്‍കുന്നത്. വിനോദസഞ്ചാര ഭൂപടത്തില്‍ അധികമൊന്നും ഇടം നേടാത്ത ഈ സ്ഥലത്ത് ബുദ്ധമതത്തിന്‍െറ ചില  ശേഷിപ്പുകള്‍ കാണാം. മലനിരകളിലുള്ള കറക്കത്തില്‍ മൂന്ന് കൊടുമുടികളില്‍ ഒന്നില്‍ ബുദ്ധമതസ്ഥരുടെ ദേവിയായ താരണമാതായുടെ ക്ഷേത്രം കാണാം.

കറക്കത്തിനിടയില്‍ പലപ്പോഴും കണ്ടേക്കാവുന്ന ജൈന സന്യാസികളെ പിന്തുടര്‍ന്നാല്‍ നാം എത്തുക മനോഹരമായ തരംഗ ജൈനക്ഷേത്രത്തിലാണ്.  പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണം രണ്ടാമത്തെ  തീര്‍ഥങ്കരന്‍ ആയിരുന്ന ശ്രീ അജിനാഥിന്‍െറ അഞ്ച് മീറ്റര്‍ ഉയരമുള്ള പ്രതിമയാണ്.

ബുദ്ധമതസ്ഥരും ജൈനമതസ്ഥരും ഒരുപോലെ കാണുന്ന ഈ ക്ഷേത്രത്തെക്കുറിച്ച് പുറംലോകം അറിഞ്ഞുതുടങ്ങിയതേയുള്ളൂ. അതുകൊണ്ട് തന്നെ മറ്റു പ്രശസ്ത അമ്പലങ്ങളേക്കാള്‍ ഇവിടെ തിരക്കും കുറവാണ്.

 

 

ദാന്ത പ്രശസ്തമാക്കുന്നത്

ദാന്ത കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദാന്ത

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ദാന്ത

  • റോഡ് മാര്‍ഗം
    ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദില്‍ നിന്ന് ദാന്തയിലേക്ക് നിരവധി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. നിരവധി ടാക്സി വാഹനങ്ങളും ഇങ്ങോട് സര്‍വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    പാലന്‍പൂര്‍ ആണ് ദാന്തക്ക് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്ന് രാജ്യത്തിന്‍െറ വിവധ ഭാഗങ്ങളിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    അഹമ്മദാബാദ് ആണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. ദാന്തയില്‍ നിന്ന് 150 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu