Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദാരാസുരം » കാലാവസ്ഥ

ദാരാസുരം കാലാവസ്ഥ

ശൈത്യകാലമാണ്‌ ദാരാസുരം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവ്‌. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ഇവിടെ ചൂട്‌ വളരെ കുറവായിരിക്കും.

വേനല്‍ക്കാലം

മിതോഷ്‌ണ കാലാവസ്ഥയാണ്‌ ദാരാസുരത്ത്‌ അനുഭവപ്പെടുക. സാധാരണയായി ചൂട്‌ കൂടിയ സ്ഥലമാണിത്‌. ദാരാസുരത്തെ വേനല്‍കാലം വളരെ ചൂടേറിയതായിരിക്കും. വേനല്‍ക്കാലത്ത്‌ ഇവിടേയ്‌ക്കുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും ഉചിതം. ഏപ്രില്‍ മുതല്‍ ജൂലൈ വരെയാണ്‌ ദാരാസുരത്തെ വേനല്‍ക്കാലം. ഇക്കാലയളവിലെ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 32 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും

മഴക്കാലം

വര്‍ഷകാലത്ത്‌ നല്ല മഴ ലഭിക്കുന്ന സ്ഥലമല്ല ദാരാസുരം. ഓഗസ്റ്റ്‌, സെപ്‌റ്റംബര്‍ ഒക്‌ടോബര്‍ മാസങ്ങളാണ്‌ ദാരാസുരത്തെ വര്‍ഷകാലം. മഴ സ്ഥിരമായി ഉണ്ടാകില്ല എങ്കിലും ഈ കാലയളവില്‍ താപനില സഹനീയമായ തലത്തിലേയ്‌ക്ക്‌ കുറയാറുണ്ട്‌.

ശീതകാലം

ദാരാസുരത്തെ ശൈത്യകാലം നവംബറില്‍ തുടങ്ങി ഫെബ്രുവരി വരെ നീണ്ടു നില്‍ക്കും. ഈ കാലയളവില്‍ ചൂട്‌ കുറവായിരിക്കും. ശൈത്യകാലത്തെ കൂടിയ താപനില 28 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.