ഡെറാഡൂണിലെ പ്രമുഖ മതകേന്ദ്രങ്ങളില്‍ ഒന്നാണ് സായി ഡര്‍ബാര്‍ ക്ഷേത്രം. എല്ലാ മതവിശ്വാസികള്‍ക്കുമായി തുറന്നിരിക്കുന്ന ക്ഷേത്രം സായി ബാബയുടെ മതേതരത്വ തത്വങ്ങളുടെ ചിഹ്നമാണ്. ക്ലോക് ടവറില്‍ നിന്നും 8 കിലോമീറ്റര്‍ അകലെ രാജ് പൂര് റോഡിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മനോഹരമായ ചുറ്റുവട്ടത്താലും മാര്‍ബിള്‍ കെട്ടിടത്താലും പ്രശസ്തമാണ് ഈ ക്ഷേത്രം. എല്ലാ ദിവസവും നിരവധി ഭക്തര്‍ ഇവിടെയെത്താറുണ്ട്. വൈകുന്നേരങ്ങളില്‍ ക്ഷേത്രത്തിന് സമീപം പ്രാര്‍ത്ഥനകള്‍ നടക്കാറുണ്ട്. നഗര ജീവിതത്തിന്റെ തിരക്കില്‍ നിന്നും മാറി ശാന്തിമായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ സ്ഥലമാണിത്.