Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഡെറാഡൂണ്‍ » കാലാവസ്ഥ

ഡെറാഡൂണ്‍ കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Dehradun, India 33 ℃ Clear
കാറ്റ്: 14 from the S ഈര്‍പ്പം: 19% മര്‍ദ്ദം: 1010 mb മേഘാവൃതം: 0%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Friday 26 Apr 22 ℃ 71 ℉ 36 ℃98 ℉
Saturday 27 Apr 21 ℃ 70 ℉ 38 ℃100 ℉
Sunday 28 Apr 20 ℃ 68 ℉ 39 ℃102 ℉
Monday 29 Apr 22 ℃ 71 ℉ 39 ℃102 ℉
Tuesday 30 Apr 24 ℃ 76 ℉ 39 ℃103 ℉

വര്‍ഷം മുഴുവന്‍ മിതമായ കാലാവസ്ഥയാണ്‌ ഡെറാഡൂണില്‍ അനുഭവപ്പെടുക. വേനല്‍, വര്‍ഷം, ശൈത്യം, ശരത്‌ എന്നിവയാണ്‌ ഇവിടുത്തെ പ്രധാന കാലങ്ങള്‍.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയാണ്‌ വേനല്‍ക്കാലം. ഈ കാലയളവിലെ ഉയര്‍ന്ന താപനില 35 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 17 ഡിഗ്രി സെല്‍ഷ്യസുമാണ്‌. പ്രകൃതി ദൃശ്യങ്ങള്‍ കാണാനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും അനുയോജ്യമായ ഇക്കാലയളവ്‌ ഡെറാഡൂണ്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയമാണ്‌.

മഴക്കാലം

ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ മഴക്കാലം. ഇടത്തരം മഴയാണ്‌ അനുഭവപ്പെടാറ്‌. ചുറ്റും പച്ചപ്പ്‌ നിറയുന്നതിനാല്‍ മഴക്കാലത്ത്‌ ഇവിടം കൂടുതല്‍ മനോഹരമാകും.

ശീതകാലം

ഡെറാഡൂണിലെ ശൈത്യകാലം ഡിസംബറില്‍ തുടങ്ങി ഫെബ്രുവരി വരെ നീണ്ടു നില്‍ക്കും. ഇക്കാലയളവിലെ ഉയര്‍ന്ന താപനില 22 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 3 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. ശൈത്യകാലത്ത്‌ ശക്തമായ മഞ്ഞ്‌ വീഴ്‌ച അനുഭവപ്പെടാറുണ്ട്‌.